രോഗങ്ങളില്‍ നിന്ന് രക്ഷപ്പെടണോ:എങ്കില്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ

News Desk March 8, 2018

മലയാളികള്‍ രോഗികളാണ്.അതിന് കാരണം നമ്മള്‍ ഉപയോഗിക്കുന്ന ഭക്ഷണമാണ്.വറുത്തതും,പൊരിച്ചതും ഇല്ലാതെ നമ്മള്‍ കഴിക്കില്ല അത് കൊണ്ട് തന്നെ നിരവധി അസുഖങ്ങളും. ആരോഗ്യകരമായ ജീവിതത്തിന് ഹൃദയാരോഗ്യം ഏറെ പ്രധാനമാണ്.ഹൃദയത്തിന്റെ പ്രവര്‍ത്തന തകരാറിന് നമ്മള്‍ കഴിക്കുന്ന ഭക്ഷണവും ഒരു കാരണമാണ്. ഭക്ഷണശീലം മെച്ചപ്പെടുത്തിയാല്‍ കൊളസ്‌ട്രോളും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ സാധിക്കും. ആരോഗ്യമുള്ള ഹൃദയത്തിനായി, ആരോഗ്യകരമായ ജീവിതത്തിനായി ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാകും നല്ലതാണ്.

ഊര്‍ജ്ജ പാനീയങ്ങള്‍

ക്ഷീണം മാറ്റാന്‍ ഊര്‍ജ്ജ പാനീയങ്ങള്‍ വാങ്ങി കഴിക്കുന്നവരാണ് അധികവും. ഇവയില്‍ എനര്‍ജി കൂട്ടുന്ന ഗുവരാന, ടൗറീന്‍ മുതലായവ അടങ്ങിയിട്ടുണ്ട്. ഇത് കഫീനുമായി ചേരുമ്പോള്‍ ഹൃദയമിടിപ്പ് വര്‍ധിക്കാന്‍ കാരണമാകുന്നു. ഊര്‍ജ്ജ പാനീയങ്ങളില്‍ വര്‍ധിച്ച തോതില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമാകുന്നു.

സോഡ

ദാഹം മാറ്റാന്‍ സോഡ ദിവസവും കഴിക്കുന്നവരുണ്ട് എന്നാല്‍ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു.പതിവായി സോഡ കഴിക്കുന്നത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും.

ബ്ലെന്‍ഡഡ് കോഫി

കാലറിയും കൊഴുപ്പും ഇവയില്‍ ധാരാളമുണ്ട്. മധുരം കൂടുതല്‍ അടങ്ങിയതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ഈ കാപ്പിയില്‍ അടങ്ങിയ കഫീന്‍ രക്തസമ്മര്‍ദവും കൂട്ടും. പ്രമേഹരോഗികള്‍ക്കും ഹൃദ്രോഗികള്‍ക്കും ഇത് ഒരേപോലെ ദോഷകരമാണ്.

ഫ്രൈഡ് ചിക്കന്‍

വറുത്തതും പൊരിച്ചതുമെല്ലാം അനാരോഗ്യകരമാണ്. വറുത്ത ഭക്ഷ്യവസ്തുക്കളില്‍ ട്രാന്‍സ്ഫാറ്റുകള്‍ ധാരാളമുണ്ട്. ഇത് കൊളസ്‌ട്രോളിനും നല്ലതല്ല. ഹൃദയത്തിനു മാത്രമല്ല അരവണ്ണം കൂട്ടാനും ഇത് കാരണമാകും.

പിസ

പിസയിലുള്ള ചീസ് സോഡിയത്തിന്റെ അളവ് കൂട്ടാനും കൂടുതല്‍ കൊഴുപ്പുള്ളതാക്കാനും സഹായിക്കും. പിസയുണ്ടാക്കുന്ന സോസും സോഡിയം ധാരാളം അടങ്ങിയതാണ്. ഹൃദയ ധമനികള്‍ക്ക് ഇത് ദോഷകരമാണ്.

ചൈനീസ് ഭക്ഷണം

കാലറി, കൊഴുപ്പ്, സോഡിയം, കാര്‍ബോ ഹൈഡ്രേറ്റ് ഇവയെല്ലാം നിറഞ്ഞതാണ് ചൈനീസ് ഫുഡ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു. ന്യൂഡില്‍സില്‍ വറുത്ത ഭക്ഷണമാണ് എന്നതു കൊണ്ടു തന്നെ അത് ഹൃദയത്തിന് ദോഷം ചെയ്യും.കൂടാതെ രക്തസമ്മര്‍ദം കൂട്ടാനും ഹൃദ്രോഗത്തിനും കാരണമാകും.

Tags:
Read more about:
EDITORS PICK
SPONSORED