വെളുപ്പിനോട് ഇഷ്ടക്കൂടുതല്‍ ഉണ്ടോ:എങ്കില്‍ പണം ചിലവാക്കാതെ വീട്ടില്‍ ഇരുന്ന് വെളുക്കാം

News Desk March 9, 2018

കറുപ്പിന് ഏഴഴക് ഉണ്ടെന്ന് പറഞ്ഞാലും വെളുപ്പിനോടാണ് ഇഷ്ടകൂടുതല്‍.വെളുക്കാന്‍ വേണ്ടി വിപണിയിലെ സകല ക്രീമുകള്‍ വാങ്ങാനും ഇക്കൂട്ടര്‍ തയ്യാറാണ്.എന്നാല്‍ ഇനി ആരോഗ്യവും സൗന്ദര്യവും തിളക്കവുമുള്ള ചര്‍മ്മം ലഭിക്കാന്‍ വിപണിയില്‍ ലഭിക്കുന്ന സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളേക്കാള്‍ കറ്റാര്‍വാഴ എന്ന ഒറ്റ ഔഷധം മതിയാകും. കറ്റാര്‍ വാഴ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് നല്ലതാണ്. കറ്റാര്‍വാഴ നമ്മുടെ വീട്ടില്‍ തന്നെ നട്ടുവളര്‍ത്താനും സാധിക്കും. രാസവസ്തുക്കള്‍ ചേര്‍ത്ത ക്രീമുകളേക്കാള്‍ വളരെ പെട്ടെന്നു തന്നെ മാറ്റമുണ്ടാക്കാന്‍ കറ്റാര്‍വാഴയ്ക്ക് സാധിക്കും.

ഇനി കറ്റാര്‍ വാഴ എങ്ങനെ ചര്‍മ്മ സംരക്ഷണത്തിനുപയോഗിക്കാം എന്നു നോക്കാം

1. ആദ്യമായി കറ്റാര്‍ വാഴ ഇലകള്‍ നന്നായി കഴുകുക, ഈ ഇലകള്‍ പതിയെ അമര്‍ത്തി അതിനെ മൃദുവാക്കുക

2. തുടര്‍ന്ന് ഇല രണ്ടായോ അതില്‍ കൂടുതല്‍ കഷ്ണങ്ങളായോ മുറിക്കുക.

3. ഇല പൊളിക്കുന്നതിനും തോലു മാറ്റുന്നതിനുമായി ഒരു കത്തിയുപയോഗിച്ച് ഇലയുടെ രണ്ടു വശവും മുറിക്കുക

4. കൈ ഉപയോഗിച്ച് ഇല രണ്ടായി പിളര്‍ക്കുക. ഇത് എളുപ്പത്തില്‍ ചെയ്യാന്‍ ഒരു കത്തിയുപയോഗിച്ച് ഇലയുടെ നടുവിലായി കീറിയാലും മതി.

5. ഒരു സ്പൂണ്‍ ഉപയോഗിച്ച് ഇലയില്‍ നിന്നും നീര് എടുക്കാം.

6. ആവശ്യത്തിനുമാത്രമെടുത്ത് ബാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ഇലയില്‍ നിന്നും ശേഖരിച്ച നീര് ഒരു പാത്രത്തില്‍ എടുക്കുക.

7. ഈ നീര് മുഴുവന്‍ മുഖത്ത് പുരട്ടുക. തുടര്‍ന്ന് ആ ഇലകൊണ്ടു മുഖം നന്നായി മസാജ് ചെയ്യുക.

8. 20 മിനിറ്റ് ഇത് മുഖത്തിട്ടതിനുശേഷം കഴുകിക്കളയാം.

ഒരാഴ്ച്ച ഇതു തുടര്‍ച്ചയായി ചെയ്താല്‍ നല്ല തിളക്കമാര്‍ന്ന ചര്‍മം ലഭിക്കും. കറ്റാര്‍ വാഴ മാത്രം ഉപയോഗിച്ച് വളരെ മൃദുവും സുന്ദരവുമായ മുഖകാന്തി കൈവരിക്കാന്‍ കഴിയ്യും.. വിലകൂടിയ ക്രീമുകള്‍ പുരട്ടിയും ബ്യൂട്ടിപാര്‍ലറില്‍ പോയി ഫേഷ്യലുകളും ചെയ്തു കളയുന്ന പണം ലാഭിക്കാം.

Tags:
Read more about:
EDITORS PICK
SPONSORED