15 വയസ്സ് കഴിഞ്ഞ പെണ്‍ക്കുട്ടികളെ അണിയിച്ച് ഒരുക്കി നിര്‍ത്തും:ആവിശ്യക്കാര്‍ക്ക് വിലപേശി വാങ്ങാം,ഇങ്ങനെയുമൊരു ആചാരം

News Desk March 9, 2018

പല തരത്തിലുള്ള ആചാരങ്ങള്‍ ഉണ്ട്.എന്നാല്‍ ഇതൊരു രസകരമായ ആചാരമാണ്.അതും പെണ്‍ക്കുട്ടികളെ വില പേശിവാങ്ങാവുന്ന ആചാരം. ബുള്‍ഗാറിയയിലെ സ്റ്റാറാ സാഘോറ സിറ്റിയിലാണ് ഈ വിചിത്ര മേളയുള്ളത്.  18000 ത്തോളം വരുന്ന ന്യൂനപക്ഷമായ ഇവിടുത്തെ നാടോടികളായ റോമാകളാണ് ഈ ബ്രൈഡല്‍ മാര്‍ക്കറ്റില്‍ പങ്കെടുക്കുക. 15  വയസ്സ് തികഞ്ഞാല്‍ വഴിതെറ്റും എന്ന കാരണത്താല്‍ ഈ വിഭാഗങ്ങള്‍ പെണ്‍കുട്ടികളെ സ്‌കൂളുകളില്‍ അയക്കാറില്ല.

നിര്‍ദ്ധനരായ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ സാമ്പത്തിക പരാധീനത മൂലം വിവാഹം കഴിച്ചയക്കാന്‍ മാര്‍ഗ്ഗമില്ലാതെ, മാതാപിതാക്കള്‍ നവവധുവിനെപ്പോലെ തയ്യാറാക്കി ഈ മേളയില്‍ കൊണ്ടുവന്നു നിര്‍ത്തും.താല്‍പ്പര്യമുള്ള പുരുഷന്മാര്‍ പെണ്‍കുട്ടികളെ ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ അവര്‍ക്ക് പരസ്പ്പരം ആശയവിനിമയം നടത്താനുള്ള സൗകര്യം മാതാപിതാക്കള്‍ ഒരുക്കി നല്‍കുന്നു.

വരനൊപ്പം രക്ഷകര്‍ത്താവും ഉണ്ടാകുക പതിവാണ്. അതിനുശേഷമാണ് വില ഉറപ്പിക്കും. കൂടുതല്‍ തുക നല്‍കുന്ന വ്യക്തിക്ക് പെണ്‍കുട്ടിയെ സ്വന്തമാക്കാം ധാരണയുറച്ചാല്‍ പെണ്‍കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ക്ക് വരന്‍ നല്‍കേണ്ട തുക പരസ്യമായി പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. ഒരു പെണ്‍കുട്ടിയ രണ്ടുപേര്‍ ഇഷ്ടപ്പെട്ടാല്‍ സമ്മാനത്തുകയാകും മുഖ്യ മാനദണ്ഡം. ഇത് ലേലം വിളിപോലെ നടക്കാറുണ്ട്. കൂടുതല്‍ തുക നല്‍കുന്ന വ്യക്തിക്ക് പെണ്‍കുട്ടിയെ വധുവാക്കാം. ഈ മേളക്ക് ഇതുവരെ ഒരു വിലക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ല.

Read more about:
RELATED POSTS
EDITORS PICK
SPONSORED