സ്ത്രീകളില്‍ മൂത്രശങ്ക കൂടുതലാണോ:എന്നാല്‍ അത് ഈ മാരക രോഗത്തിന്റെ ലക്ഷണമാകാം

News Desk March 9, 2018

ജോലി സ്ഥലങ്ങളിലും,പൊതു ഇടങ്ങളിലും വേണ്ടത്ര ടോയ്‌ലറ്റുകള്‍ ഇല്ലാത്തത് സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടാണ്.അതിനാലാണ് അവര്‍ മൂത്രശങ്ക ഉണ്ടായാലും മൂത്രം ഒഴിക്കാതെ പിടിച്ചു നിര്‍ത്തുന്നത്. ശുചിത്വമില്ലായ്മയും നല്ല ടോയ്ലറ്റുകള്‍ ഇല്ലാത്തതും ഒക്കെ ആണ് പ്രധാന കാരണങ്ങള്‍, പക്ഷെ കൃത്യ സമയത്ത് മൂത്രം ഒഴിക്കാതെ മൂത്രസഞ്ചിയില്‍ കെട്ടിക്കിടക്കുന്നത് ഗുരുതര രോഗങ്ങള്‍ ഉണ്ടാക്കും. അണുബാധയും മൂത്രത്തില്‍ കല്ലും ഉണ്ടാകാന്‍ സാധ്യത ഉണ്ട്.

പുരുഷനേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് മൂത്രാശയ അണുബാധ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സ്ത്രീകളില്‍ മൂത്രനാളവും യോണിനാളവും തമ്മിലുള്ള അകലക്കുറവും മൂത്രനാളിയുടെ നീളക്കുറവുമാണ് മൂത്രാശയ രോഗങ്ങള്‍ പെട്ടന്ന് പിടിപെടാനുള്ള കാരണം. പനി, കുളിരും വിറയലും, മൂത്രമൊഴിക്കുകമ്പോള്‍ നീറ്റലും വേദനയും ഉണ്ടാകുക, ഇടക്കിടക്ക് മൂത്രം ഒഴിക്കണം എന്ന് തോന്നുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. സ്ത്രീകളില്‍ മൂത്രശങ്ക കൂടുതല്‍ തോന്നുന്നത് ചിലപ്പോള്‍ അണ്ഡാശയം സംബന്ധമായ അര്‍ബുദത്തിന്റെ ലക്ഷണമായിട്ടായിരിക്കാം.

അടിവയറ്റിലെ വേദന നിറഞ്ഞെന്ന തോന്നല്‍,  മൂത്രം അറിയാതെ പോവുക എന്നിവ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാവുകയാണെങ്കില്‍ വൈദ്യസഹായം തേടണം. സ്ത്രീകളില്‍ സ്തനം, കരള്‍, കുടല്‍ എന്നീ അര്‍ബുദങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാന്‍സര്‍ വരുന്നത് അണ്ഡാശയത്തിലാണ്.

Tags:
Read more about:
EDITORS PICK
SPONSORED