കുറഞ്ഞ ചിലവില്‍ ഒരു യാത്രക്ക് ഒരുങ്ങിക്കോളു:325 രൂപക്ക് ദിവസം മുഴുവന്‍ നീണ്ട് നില്‍ക്കുന്ന ആഘോഷം

News Desk March 9, 2018

യാത്രകള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്.എന്നാല്‍ മിക്ക യാത്രകള്‍ക്കും പണം കൂടുതലാണ്.അതുകൊണ്ട് തന്നെ യാത്രകളുടെ എണ്ണവും കുറയ്യുന്നു.കുടാതെ സമയക്കുറവും ഒരു പ്രശ്‌നമാണ്.അങ്ങനെ ഉള്ളവര്‍ക്ക് ഈ സ്ഥലത്തേക്ക് പോകാം.അതും കുറഞ്ഞ ചിലവില്‍.

കുറഞ്ഞ ചെലവില്‍ ഒരു ദിവസം മുഴുവന്‍ കുടുംബവുമൊത്ത് ആഘോഷമാക്കാന്‍ സാധിക്കുന്ന ടൂറിസ്റ്റ് സ്പോട്ടുകള്‍ ഉണ്ട്. 325 രൂപക്ക് ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന കാഴ്ചകളും അനുഭവങ്ങളും നല്‍കുന്ന വളരെ രസകരമായ രണ്ടു സ്ഥലങ്ങളുണ്ട് എറണാകുളം ജില്ലയില്‍. വൈപ്പിന്‍കരയിലാണ് ഇവ. മത്സ്യഫെഡിന്റെ മാലിപ്പുറം ഫിഷ്ഫാമും ഞാറയ്ക്കല്‍ ഫിഷ് ഫാമും.

രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രവര്‍ത്തന സമയം. എറണാകുളത്തുനിന്നു വരുന്നവര്‍ ഹൈക്കോര്‍ട്ട് ജംക്ഷനിലെത്തി അവിടെ നിന്ന് വൈപ്പിനിലൂടെ പോകുന്ന പറവൂര്‍ മുനമ്പം ബസിലോ ഗുരുവായൂര്‍ ബസിലോ കയറി വളപ്പ് എന്ന സ്റ്റോപ്പില്‍ ഇറങ്ങുക. അവിടുന്ന് കുറച്ചു ദൂരെയാണ് ഫാം. ഓട്ടോറിക്ഷയിലാണ് പോകുന്നതെങ്കില്‍ 60 രൂപ മുതല്‍ 75 രൂപ വരെ ചാര്‍ജ് ഈടാക്കുന്നതാണ്.മാലിപ്പുറം ഫിഷ്ഫാമിന്റെ ഏറ്റവും മുന്‍ഭാഗത്ത് നിന്ന് ബോട്ടിലാണ് ഈ മീന്‍ വളര്‍ത്തുന്ന സ്ഥലത്തേക്ക് പോകുന്നത്. അത് ഏകദേശം ഒരു 15 മിനിറ്റ് ദൈര്‍ഘ്യമുളള ഒരു ബോട്ട് യാത്രയാണ്.

മാലിപ്പുറം ഫിഷ്ഫാമിലേക്ക് വരുമ്പോള്‍ എന്‍ട്രന്‍സില്‍ 200 രൂപയുടെ ടിക്കറ്റാണ് എടുക്കേണ്ടത്. മീന്‍ വളര്‍ത്തുന്ന സ്ഥലത്ത് സ്പീഡ് ബോട്ടില്‍ പോകാം.ഒരു ബോട്ട് മുഴുവനായിട്ട് എടുത്താല്‍ അതില്‍ മൂന്നു പേര്‍ക്കു കയറാം. 250 രൂപയാണ് ചാര്‍ജ്. ഒറ്റയ്ക്കാണെങ്കില്‍ ഒരാള്‍ക്ക് 75 രൂപയാവും.

മീന്‍പിടിത്തം ഇഷ്ടമാണെങ്കില്‍, 20 രൂപ നല്‍കിയാല്‍ ഒരു ചൂണ്ടയും മറ്റു മീന്‍പിടിത്ത സാമഗ്രികളും ലഭിക്കും. എത്ര സമയം വേണമെങ്കിലും ചൂണ്ടയിട്ട് മീന്‍ പിടിക്കാം. ആ മീന്‍ വേണമെങ്കില്‍ വീട്ടില്‍ കൊണ്ടുപോകാം. മീനിന്റെ തൂക്കമനുസരിച്ച് വില കൊടുക്കണമെന്നു മാത്രം. എന്നാലും 325 മാലിപ്പുറത്ത് 200 രൂപയുടെ പാക്കേജില്‍ വരുമ്പോള്‍ ലഭിക്കുന്ന ഒരു കാര്യം വിഭവസമൃദ്ധമായിട്ടുളള ഒരു ഊണാണ്. ഉച്ചയ്ക്ക് മീന്‍ വറുത്തതും മീന്‍ കറിയും വെജിറ്റബിള്‍ കറികളും അച്ചാറും എല്ലാംകൂട്ടി രുചികരമായിട്ടുളള ഒരു ഊണ്.

മാലിപ്പുറത്തെ കാഴ്ചകള്‍ കഴിഞ്ഞാല്‍ ഞാറയ്ക്കലേക്ക് പോകാം. മാലിപ്പുറത്ത് നിന്നും ഞാറയ്ക്കലേക്ക് മൂന്നു കിലോമീറ്ററാണ് ദൂരം. രണ്ടു റോഡുകള്‍ ആണുളളത്. ഒന്ന് ബീച്ച്മാര്‍ഗം. അല്ലെങ്കില്‍ മെയിന്റോഡ് വഴി ആശുപത്രിപ്പടി സ്റ്റോപ്പിലെത്തി ഫാമിലേക്കു പോകാം. ഫാമിന് എതിര്‍വശത്ത് ഒരു ബീച്ചുണ്ട് ചാപ്പാബീച്ച്. 125 രൂപയാണ് എന്‍ട്രി ഫീ.

350 രൂപയുടെ ഫുള്‍ പാക്കേജില്‍ വന്നാല്‍ ഭക്ഷണവും ചായയുമുള്‍പ്പെടെ ഇവിടെ ലഭിക്കും. കൊട്ടവഞ്ചിയും തുഴവഞ്ചിയും ഉണ്ട്. ഒരാള്‍ക്ക് അര മണിക്കൂര്‍ കൊട്ടവഞ്ചി ഉപയോഗിക്കാം. അതും 125 രൂപയുടെ പാക്കേജിലുളളതാണ്. ചൂണ്ടയിടാനുള്ള സൗകര്യവുമുണ്ട്. കിടന്നു വിശ്രമിക്കാന്‍ സാധിക്കുന്ന ഊഞ്ഞാലുകള്‍ ഫിഷ് ഫാമിന് ചുറ്റുമുണ്ട്. സ്പെഷല്‍ വിഭവങ്ങളുള്‍പ്പെടെയുള്ള ഭക്ഷണവും ഇവിടെ ലഭ്യമാണ്. ഞാറയ്ക്കല്‍: 9497031280, 9526041209. മാലിപ്പുറം: 9526041267

Tags:
Read more about:
EDITORS PICK
SPONSORED