ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച്‌ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച്‌ ഭാര്യ: സംഭവത്തിന് പിന്നിൽ..?

Pavithra Janardhanan March 9, 2018

ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച്‌ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച്‌ ഭാര്യ. ഭാര്യയും ഭര്‍ത്താവും ഒരു ഹോട്ടലില്‍ ആഹാരം കഴിക്കുന്നതിനിടയിലാണ് സംഭവമു ണ്ടായത്. കുവൈറ്റ് സ്വദേശിനിയായ ഭാര്യയാണ് ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച്‌ മറ്റൊരു പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത്.

ഇരുവരും ആഹാരം കഴിക്കുന്നതിനിടെ രണ്ടു പെണ്‍കുട്ടികള്‍ ഹോട്ടലിലേക്ക് കയറി വന്നിരുന്നു. ഇതില്‍ ഒരു പെണ്‍കുട്ടി ഭർത്താവിനെ കാണാന്‍ കഴിയുന്ന രീതിയിലുമായിരുന്നു ഇരുന്നത്. അതേസമയം ഭാര്യ നോക്കുമ്പോഴൊക്കെ ആ പെണ്‍കുട്ടി തന്റെ ഭര്‍ത്താവിനെ നോക്കിയിരിക്കുകയായിരുന്നു.

ഇതാണ് ഭാര്യയെ ചൊടിപ്പിച്ചത്.ഇതേ തുടര്‍ന്ന് അവര്‍ ആ പെണ്‍കുട്ടിയുമായി ബഹളം വെയ്ക്കുകയും അവരോട് ഹോട്ടലില്‍ നിന്നും ഇറങ്ങിപ്പോകാനും ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ അത് അനുസരിക്കാതിരുന്നതിനെ തുടര്‍ന്ന് ഭാര്യ അവരെ അടിക്കുക യായിരുന്നു. ഭര്‍ത്താവ് വന്ന് ഇവര്‍ക്കിടയില്‍ തടസം പിടിക്കുന്നത് വരെ ഭാര്യ അവരെ തല്ലുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കിയെന്നാണ് അല്‍ റായ് മീഡിയ റിപ്പോര്‍ട്ട് ചെയ്തത്.

Tags:
Read more about:
EDITORS PICK
SPONSORED