ഹെയര്‍ ഡൈ ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്ക്: ശ്രദ്ധിച്ചില്ലെങ്കില്‍ മരണത്തിനും സാധ്യത

News Desk March 10, 2018

നമ്മുടെ നാട്ടില്‍ മിക്കവാറും പേര്‍ നരച്ചു തുടങ്ങിയ മുടിയെ കറുപ്പിക്കാനായി ഹെയര്‍ ഡൈ ഉപയോഗിക്കുന്നവരാണ്. പലരും ഹെയര്‍ഡൈ വാങ്ങി അതില്‍ പറഞ്ഞിരിക്കുന്ന പോലെ തന്നെ തേക്കുകയും ചെയ്യും.എന്നാല്‍ ഡൈ ചെയുന്നതിന് മുന്‍പ് അത് ഒന്ന് കൈയിലോ,മറ്റോ പരീക്ഷിക്കുന്നത് നല്ലതായിരിക്കും.

ചിലര്‍ക്ക് അത് കൂടിയ തരത്തില്‍ അലര്‍ജി ഉണ്ടാക്കും.ചിലപ്പോള്‍ മരണത്തിന് വരെ കാരണമാകുകയും ചെയും.വിപണിയില്‍ ലഭിക്കുന്ന വില കുറഞ്ഞ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് പലപ്പോഴും ഇത്തരത്തില്‍ അപകടങ്ങള്‍ ഉണ്ടാകുന്നത്.

ഉപയോഗിക്കുന്നതിന് മുന്‍പ് ഒരു പാച്ച് ടെസ്റ്റ് നടത്തുന്നത് നല്ലതാണ്.ഡൈ നേരിട്ടു തലയില്‍ തേച്ചുപിടിപ്പിക്കുന്നവര്‍ക്ക് ഗുരുതരമായ രോഗങ്ങള്‍ ഉണ്ടാകും.ഡൈയുടെ അമിത ഉപയോഗം മുടി കൊഴിയുന്നതിന് കാരണമാകും. ഡൈ അപകടകാരിയാണെങ്കില്‍ ചെവിയുടെ പുറകുവശം വീര്‍ത്തു വരികയും കണ്ണുകള്‍ പശവച്ചപോലെ ഒട്ടിയിരിക്കുകയും മുഖവും ശരീരവുമാകെ തിണര്‍ക്കുകയും ചുവക്കുകയും ചെയും.

Tags:
Read more about:
EDITORS PICK
SPONSORED