കുട്ടികളെ സിംഹക്കൂട്ടിലേക്ക് കടത്തിവിട്ടു: സിംഹത്തിന്റെ മുന്നില്‍ അകപ്പെട്ട പെണ്‍കുട്ടിക്ക് സംഭവിച്ചത്, വീഡിയോ കാണാം

Sruthi March 10, 2018
lion

ജിദ്ദ: ഭയക്കുന്ന മൊബൈല്‍ വീഡിയോയാണ് സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നും പുറത്തുവന്നത്. സിംഹത്തിന്റെ ആക്രമണത്താല്‍ പെണ്‍കുട്ടിക്ക് പരിക്കേറ്റു. സാരമായ പരിക്കുകളോടെ പെണ്‍കുട്ടി രക്ഷപ്പെടുകയായിരുന്നു. ജിദ്ദയിലെ ഒരു ഫെസ്റ്റിവലിനിടെയായിരുന്നു സംഭവം.

ആറ് മാസം പ്രായമായ സിംഹത്തിന്റെ കൂട്ടിലേക്ക് കുട്ടികളെ കയറ്റി വിടുകയായിരുന്നു. സിംഹത്തിന്റെ കൂടെ കളിക്കാം എന്നു പറഞ്ഞാണ് കയറ്റിവിട്ടത്. ഗാനമൊക്കെ വെച്ചായിരുന്നു കളി തുടങ്ങിയത്. പേടിയോടു കൂടിയാണ് കുട്ടികള്‍ കയറിയതെങ്കിലും സിംഹം ആദ്യമൊന്നും അക്രമ സ്വഭാവം കാണിച്ചില്ല. കുട്ടികളുടെ കൂടെ കളിക്കാന്‍ തയ്യാറായിരുന്നു.

lion-animal

എന്നാല്‍, ചില കുട്ടികള്‍ സിംഹത്തെ പ്രകോപിപ്പിക്കുകയായിരുന്നു. ഒടുവില്‍ പെണ്‍കുട്ടിയെ സിംഹം കയറി പിടിക്കുകയായിരുന്നു. കുട്ടിയെ കടിക്കാന്‍ നോക്കി. സിംഹത്തിന്റെ കൈയ്യില്‍ നിന്ന് രക്ഷപ്പെടാന്‍ കുട്ടി ശ്രമിക്കുകയും ചെയ്തു. സിംഹത്തെ ചവിട്ടുകയും പിടിച്ചുമാറ്റുകയും ചെയ്തിരുന്നു.

എന്നാല്‍, സിംഹം പിടിവിട്ടില്ല, സംഭവത്തില്‍ എല്ലാവരും ഭയന്നുവിറച്ചു. കൂടെയുണ്ടായിരുന്ന പരിശീലകന്‍ ഇടപെട്ടാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. വീഡിയോ കാണാം.

Read more about:
EDITORS PICK
SPONSORED