തേനിന്റെ ഗുണങ്ങള്‍ അറിയാതെ പോകരുത്:പ്രത്യേകിച്ച് ഗര്‍ഭിണികളും,പ്രമേഹ രോഗികളും

News Desk March 10, 2018

തേന്‍ ഇഷ്ടമില്ലാത്തവര്‍ ആരും കാണില്ല.നല്ല ആരോഗ്യത്തിനും,സൗന്ദര്യത്തിനും തേന്‍ മതിയാകും.തേനില്‍ നിരവധി ആരോഗ്യ ഗുണങ്ങളും ഉണ്ട്.പ്രത്യേകിച്ച് ഗര്‍ഭിണികള്‍ക്ക് ഈ തേന്‍ ഗുണം ചെയ്യും.ഗര്‍ഭം ധരിക്കുന്ന സമയത്ത് തേന്‍ കുടിക്കുന്നത് അമ്മക്കും കുഞ്ഞിനും നല്ലതാണ്.

ഗര്‍ഭിണികള്‍ തേന്‍ കഴിക്കുന്നതു കൊണ്ട് കുഞ്ഞിന് യാതൊരു ദോഷവുമില്ല. രോഗങ്ങളെ ചെറുക്കാനും തേനിന് സാധിക്കും. തേനില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും ആന്റി ബാക്ടീരിയലുകളും ദഹനപ്രക്രിയയെ സഹായിക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും തേനിന് കഴിയും. അതോടൊപ്പം, ധാരാളം അസുഖങ്ങള്‍ക്കുള്ള ഒരു മരുന്നു കൂടിയാണ് തേന്‍. പ്രമേഹ സാധ്യത കുറക്കാനും തേനിന് കഴിയും. ജലദോഷം, ചുമ എന്നിവയെല്ലാം മാറാന്‍ തേന്‍ കഴിക്കുന്നത് നല്ലതാണ്.


മറ്റു മധുരങ്ങളെ അപേക്ഷിച്ച് പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന മധുരമാണ് തേന്‍. ഇത് അധികം ദോഷം വരുത്തില്ല.

Tags:
Read more about:
EDITORS PICK
SPONSORED