എയര്‍ ഹോണ്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് പണി കൊടുത്ത് മോട്ടര്‍ വാഹന വകുപ്പ്‌

Web Desk March 10, 2018

കൊച്ചിയില്‍ എയര്‍ ഹോണ്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് പണികൊടുത്ത് മോട്ടോര്‍ വാഹനവകുപ്പ്. കുമ്പളം ടോള്‍പ്ലാസയില്‍ കഴിഞ്ഞദിവസം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ എയര്‍ ഹോണ്‍ ചെക്കിംഗില്‍ നിരവധി വാഹനങ്ങള്‍ കുടുങ്ങി. വാഹനത്തിന്റെ എയര്‍ ഹോണ്‍ അഴിച്ചു മാറ്റി ഉടമകള്‍ക്കെതിരെ കേസെടുക്കുകയും ആയിരം രൂപ പിഴ ഈടാക്കുകയും ചെയ്തു.

ടൂറിസ്റ്റ് ബസ്സുകള്‍, മല്‍സ്യം കയറ്റി പോകുന്ന ലോറികള്‍ എന്നിവയിലാണ് കൂടുതലായും എയര്‍ ഹോണുകള്‍ ഉപയോഗിക്കുന്നത്. വാഹനങ്ങള്‍ക്ക് 80 ഡെസിബെല്‍ വരെ അനുവദിച്ചിരിക്കുന്നിടത്ത് 100 മുതല്‍ 120 ഡെസിബെല്‍ വരെ ശബ്ദം പുറപ്പെടുവിക്കുന്ന എയര്‍ഹോണുകള്‍ ഘടിപ്പിച്ചാണ് മിക്ക വാഹനങ്ങളും നിരത്തുകളില്‍ പായുന്നത്.

ശബ്ദമലിനീകരണത്തിനൊപ്പം അനധികൃതമായി മാറ്റങ്ങള്‍ വരുത്തി എയര്‍ഹോണ്‍ ഘടിപ്പിക്കുന്നത് വാഹനത്തിന്റെ ബ്രേക്കിംഗ് സംവിധാനത്തിന് തകരാര്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നു വിദഗ്ദര്‍ പറയുന്നു.

Read more about:
EDITORS PICK
SPONSORED