യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു; ആറു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

Web Desk March 10, 2018

രാജസ്ഥാനില്‍ 40കാരിയെ കൂട്ടബലാത്സംഗം ചെയ്ത് വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതായി പരാതി. ആറുയുവാക്കള്‍ ചേര്‍ന്നാണ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

ഒരുമാസം മുമ്പാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനെക്കുറിച്ച് അറിഞ്ഞതോടെയാണ് യുവതി മഹിളാ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.

ആറുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ആരെയും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. മാര്‍ച്ച് അഞ്ചിനാണ് കോട്ടയിലെ പെട്ടിക്കടയിലെ ജീവനക്കാരിയായ യുവതി പൊലീസില്‍ പരാതി നല്‍കിയത്.

ഒരുമാസം മുമ്പ് ഭര്‍ത്താവിന്റെ ബന്ധുവീട്ടിലേക്ക് പോയപ്പോള്‍ പ്രതിയും തന്റെ പരിചയക്കാരനുമായ ചേതന്‍ മീന മോട്ടോര്‍ബൈക്കില്‍ വീട്ടിലിറക്കാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി സുഹൃത്തുക്കള്‍ക്കൊപ്പം ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.

സംഭവം പുറത്തുപറഞ്ഞാല്‍ ബന്ധുക്കളെ കൊല്ലുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായും ഇവര്‍ പരാതിയില്‍ പറയുന്നു. പരാതിക്കാരുടെ മൊഴി തിങ്കളാഴ്ച മജിസ്ട്രേറ്റിനുമുമ്പാകെ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

Read more about:
RELATED POSTS
EDITORS PICK
SPONSORED