പ്രണയം വേണ്ടെന്നുവെച്ചു: 23കാരിയെ കത്തിക്കൊണ്ട് കുത്തി, മരിച്ചെന്ന് കരുതിയ യുവാവ് ആത്മഹത്യ ചെയ്യാനൊരുങ്ങി, പിന്നീട് സംഭവിച്ചത്

Sruthi March 10, 2018
love

പ്രണയം നിരസിച്ച യുവതിയെ യുവാവ് ആക്രമിച്ചു. 23 കാരിയെയാണ് കുറുമ പ്രസ്‌ക എന്ന യുവാവ് കത്തി ഉപയോഗിച്ച് ആക്രമിച്ചത്. സംഭവത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒഡിഷയിലെ കാനിപായി ഗ്രാമത്തിലാണ് സംഭവം നടന്നത്. കല്യാണ്‍സിങ്ക്പുര്‍ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു.

പ്രണയം നിരസിച്ച യുവതിയെ കുറുമ കത്തിക്കൊണ്ട് കുത്തുകയായിരുന്നു. കാമുകി മരിച്ചെന്ന് കരുതിയ യുവാവ് പിന്നീട് വിഷം കുടിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.

boy

ഇരുവരും കുറച്ചുനാള്‍ നല്ല ബന്ധത്തിലായിരുന്നുവെന്നാണ് പറയുന്നത്. എന്നാല്‍, കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് പെണ്‍കുട്ടി യുവാവുമായി സംസാരം നിര്‍ത്തുകയായിരുന്നു.

knife

കാര്യം തിരക്കിയപ്പോള്‍ പ്രണയം വേണ്ടെന്നുവെച്ചെന്നാണ് അറിഞ്ഞത്. തുടര്‍ന്നാണ് ആക്രമിക്കുന്നത്. യുവതി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പോലീസ് വ്യക്തമാക്കി. ഐപിസി 307 വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരൈ കേസെടുത്തിട്ടുണ്ട്.

Read more about:
RELATED POSTS
EDITORS PICK
SPONSORED