ഈന്തപ്പഴവും തേനും ബെസ്റ്റാ!

News Desk March 11, 2018

ഈന്തപ്പഴം ജ്യൂസായി കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഈന്തപ്പഴം തേനുമായി ചേര്‍ത്ത് കഴിക്കുന്നതാണ് ഏറെ നല്ലത്. ഈന്തപ്പഴം തേന്‍ ജ്യൂസ് ഉണ്ടാക്കാനും വളരെ എളുപ്പമാണ്. കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാകും ഇത്.

നാലോ അഞ്ചോ ഈന്തപ്പഴം കുരുകളഞ്ഞെടുക്കുക. ഇത് രണ്ടുമണിക്കൂറോളം വെള്ളത്തിലിട്ട് വയ്ക്കണം. അതിനു ശേഷം മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ഇനി ഇതിലേക്ക് അല്പം പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അടുത്തതായി അരക്കപ്പ് പാല് കൂടി ചേര്‍ത്തിളക്കുക.

ഇനി ഒരു ടേബിള്‍ സ്പൂണ്‍തേനും കൂടി ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് കഴിക്കാം. ഈന്തപ്പഴം തേന് ജ്യൂസ് വെറും വയറ്റില്‍ കഴിക്കുന്നതാണ് ഏറെ ഉത്തമം. കാര്‍ബോഹൈഡ്രേറ്റ് ധാരാളമായി അടങ്ങിയിരിക്കുന്ന ഒരു പഴമാണ് ഈന്തപ്പഴം.

ഇത് ശരീരത്തില്‍ അമിതമായി കൊഴുപ്പ് വര്‍ദ്ധിപ്പിക്കാതെി മികച്ച ആരോഗ്യം പരിരക്ഷിക്കാന്‍ സഹായിക്കുന്നു. ഈന്തപ്പഴത്തില്‍ ധാരാളം നാരടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അമിതമായ കൊളസ്‌ട്രോളിനെയും ചീത്ത കൊളസ്‌ട്രോളിനെയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

മഗ്‌നീഷ്യം, അയണ്‍കോപ്പര്‍ എന്നീ ഘടകങ്ങളും ഈന്തപ്പഴത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ഈന്തപ്പഴം കഴിക്കുന്നത് വളരെ ഫലപ്രദമാണ്.

Tags:
Read more about:
EDITORS PICK
SPONSORED