കാഠ്മണ്ഡുവിൽ വിമാനം തകർന്നു: 50 മരണം,17 പേരെ രക്ഷപ്പെടുത്തി

Pavithra Janardhanan March 12, 2018

കാഠ്മണ്ഡു: നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ വിമാനം തകർന്ന് വീണ് 50 പേർ മരിച്ചതായി റിപ്പോർട്ട്. കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിന്‍റെ റണ്‍വേയിലാണ് ബംഗ്ലാദേശിൽ നിന്നുള്ള പാസഞ്ചർ വിമാനം തകർന്നു വീണത്. വിമാനത്തിൽ 71 പേർ യാത്രക്കാരായുണ്ടായിരുന്നു. 17 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

ധാക്കയിൽ നിന്നുള്ള വിമാനം കാഠ്മണ്ഡുവിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

വാർത്താ ഏജൻസികൾ പുറത്തുവിടുന്ന ചിത്രങ്ങൾ പ്രകാരം വലിയ അപകടമാണ് നടന്നിനിരിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. വിമാനം തകർന്നതിന് പിന്നാലെ കനത്ത പുകപടലങ്ങളും കാഠ്മണ്ഡു വിമാനത്താവളത്തിൽ നിറഞ്ഞു.സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Tags: ,
Read more about:
RELATED POSTS
EDITORS PICK
SPONSORED