ഇനിയില്ല ഒരൊറ്റ മുഖക്കുരു, 11 സൂപ്പര്‍ ടിപ്‌സ്

News Desk March 12, 2018

കൗമാരക്കാരുടെ പ്രധാന പ്രശ്‌നമാണ് മുഖക്കുരു, ചിലപ്പോള്‍ പ്രായപൂര്‍ത്തിയായവരിലും മുഖക്കുരു കാണാറുണ്ട്. പരസ്യങ്ങളില്‍ കാണുന്ന ഉല്‍പ്പന്നങ്ങളൊക്കെ എത്ര പുരട്ടിയാലും മുഖക്കുരുവിനു മാത്രം ഒരു കുറവുമില്ല. എന്നാല്‍ ദൈനംദിന കാര്യങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മുഖക്കുരു പാടെ ഇല്ലാതാക്കാം.

1. മൃതകോശങ്ങളും അമിത എണ്ണമയവും നീക്കം ചെയ്യാനായി ദിവസവും ഉറങ്ങുംമുമ്പ് നന്നായി മുഖം കഴുകാം.

2. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങളും മുഖക്കുരുവിനായി തേക്കുന്ന ലോഷനുമെല്ലാംരോമകൂപങ്ങളെ മൂടപ്പെടുന്നതല്ലെന്നും എണ്ണമയമുള്ളതല്ലെന്നും ഉറപ്പു വരുത്തുക.

3. ചൂടുള്ള സമയത്തും വ്യായാമത്തിനു ശേഷവും വിയര്‍പ്പു നന്നായി തുടച്ചു കളയുക.

4. തലയോട്ടിയും മുടിയുമെല്ലാം എല്ലായ്‌പ്പോഴും വൃത്തിയായിരിക്കാന്‍ ശ്രദ്ധിക്കുക. താരനുള്ളവരാണെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. താരന്‍ മുഖത്തെ രോമകൂപങ്ങളെ അടഞ്ഞു കിടന്ന് കൂടുതല്‍ മുഖക്കുരു സൃഷ്ടിക്കും.

5. ഒരു വട്ടം ധരിച്ച വസ്ത്രങ്ങള്‍ വൃത്തിയാകാതെ പിന്നീടു ധരിക്കരുത്. ബ്ലാങ്കറ്റുകളും ഷീറ്റുകളും എല്ലായ്‌പ്പോഴും വൃത്തിയായി സൂക്ഷിക്കുക.

women wash face എന്നതിനുള്ള ചിത്രം

6. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ശുദ്ധമായ പച്ചക്കറിയും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

7. കൈകള്‍ കൊണ്ട് മുഖത്തോ കവിളിലോ എപ്പോഴും തൊടാതിരിക്കുക

8. മുഖക്കുരു ഒരിക്കലും പൊട്ടിക്കാതിരിക്കുക.

9. ധാരാളം വെള്ളം കുടിക്കുക.

     beuty

10. അലോ വെരാ ജെല്‍- അലോവേര പ്ലാന്റില്‍ നിന്നും നേരിട്ടെടുത്ത ജെല്‍ മുഖക്കുരു ഉള്ള ഭാഗങ്ങളില്‍ പുരട്ടുന്നത് ഫലം ചെയ്യും

11. കടലുപ്പ് ചൂടുവെള്ളത്തിലിട്ട് അലിയിച്ചതിനു ശേഷം മുഖത്തേക്കു സ്‌പ്രേ ചെയ്യാം. കുളി കഴിഞ്ഞതിനു ശേഷമാണ് ഇങ്ങനെ ചെയ്യേണ്ടത്. കുറച്ചു ദിവസങ്ങള്‍ക്കകം ഫലം കാണും.

Tags:
Read more about:
EDITORS PICK
SPONSORED