കല്ലുമ്മക്കായ വൃത്തിയാക്കാനറിയാമോ…..എങ്കില്‍ ഇതൊന്ന് പരീക്ഷിക്കൂ,

News Desk March 12, 2018

വിഭവങ്ങളില്‍ ഏറ്റവും രുചിയുള്ള ഒന്നാണ് കല്ലുമ്മക്കായ. പക്ഷേ എന്തുചെയ്യാം എങ്ങനെ വൃത്തിയാക്കുമെന്ന് അറിയാത്തത് കൊണ്ട് പലരും കല്ലുമ്മക്കായയെ വീട്ടില്‍ കയറ്റാറില്ല.  എന്നാല്‍  വളരെ എളുപ്പത്തില്‍ വൃത്തിയാക്കാവുന്ന ഒന്നാണ് കല്ലുമ്മക്കായ.

ആദ്യം കല്ലുമ്മക്കായ ചുവട് കട്ടിയുള്ള ഒരു വലിയ പാത്രത്തിലേക്ക് മാറ്റിയ ശേഷം. തോട് ഭാഗം അടര്‍ന്നുമാറുന്ന പരുവം ആകുന്നത് വരെ വെള്ളത്തിലിട്ട് പുഴുങ്ങുക. ശേഷം വെള്ളം വാര്‍ന്നുപോകാന്‍ വയ്ക്കുക. ചൂടാറിയ ശേഷം കൈകള്‍  ഉപയോഗിച്ച് തോട് അനായാസം അടര്‍ത്തി മാറ്റാവുന്നതാണ്.

തോടിനുള്ളില്‍ മഞ്ഞ നിറത്തില്‍ ലഭിക്കുന്ന ഭാഗം ആണ് ഭക്ഷ്യയോഗ്യം ഈ ഭാഗത്ത് കറുത്ത നിറത്തില്‍ കാണുന്ന ഭാഗം കൈകൊണ്ട് നുള്ളിയൊ കത്തി ഉപയോഗിച്ചോ നീക്കം ചെയ്യണം.

Tags:
Read more about:
EDITORS PICK
SPONSORED