തുറിച്ചു നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം: ഗൃഹലക്ഷ്മി ഗള്‍ഫ് വിപണിയില്‍ എത്തിയത് വ്യത്യസ്ത രൂപത്തില്‍, പ്രവാസികള്‍ പുരുഷന്മാര്‍ക്കൊപ്പം, വിമര്‍ശനങ്ങളുടെ പെരുമഴ

Sruthi March 12, 2018
jilu-joseph

ഗൃഹലക്ഷ്മിയുടെ മുലയൂട്ടല്‍ കവര്‍ചിത്രം ഗള്‍ഫ് നാടുകളിലും ചൂടുള്ള ചര്‍ച്ചാ വിഷയമായി. കേരളത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വിറ്റു തീര്‍ന്ന ഗൃഹലക്ഷ്മിയുടെ കോപ്പി വീണ്ടും അച്ചടിക്കേണ്ടിവന്നിരുന്നു. ഇപ്പോഴിതാ ഗള്‍ഫ് വിപണിയില്‍ ഗൃഹലക്ഷ്മി വ്യത്യസ്ത രൂപത്തിലാണ് എത്തിയത്.

മുലയൂട്ടുന്ന ചിത്രം മറച്ചാണ് പ്രസിദ്ധീകരണം നല്‍കിയിരിക്കുന്നത്. സംഭവം എന്താണെന്ന് തിരക്കിയപ്പോഴാണ് ഗള്‍ഫ് നാടുകളില്‍ എല്ലാം തുറന്ന് കാണിക്കുന്നത് നടക്കില്ലെന്ന് മനസ്സിലായത്. മറ്റ് ഭാഷാ പ്രസിദ്ധീകരണങ്ങളെ അപേക്ഷിച്ച് മലയാളം മാഗസിനുകള്‍ക്ക് ഗള്‍ഫില്‍ നല്ല പ്രചാരമുണ്ട്. എന്നാല്‍ വില്‍ക്കണമെങ്കില്‍ ശരിയത്ത് നിയമം കര്‍ശനമായി പാലിക്കണമെന്ന് മാത്രം.

grihalakshmi

അതുകൊണ്ടാണ് മാറ് കറുപ്പ് സ്റ്റിക്കര്‍ മറച്ചുകൊണ്ട് പ്രസിദ്ധീകരിച്ചത്. ഗള്‍ഫിലെ ശരിയ നിയമം അനുസരിച്ചാണ് മുലയൂട്ടല്‍ ചിത്രം മറഞ്ഞതെന്നാണ് അധികൃതരുടെ വിശദീകരണം. ഗള്‍ഫില്‍ വില്‍ക്കുന്ന ഏതൊരു പ്രസിദ്ധീകരണവും ശരിയത്ത് നിയമ പ്രകാരമാണ് വില്‍ക്കേണ്ടത്.

പ്രസിദ്ധീകരണങ്ങള്‍ വഴിയോ മറ്റ് മാധ്യമങ്ങള്‍ വഴിയോ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ശരിയത്ത് നിയമപ്രകാരം ഗള്‍ഫ് നാടുകളില്‍ കുറ്റകരമാണ്. എന്നാല്‍, ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഗള്‍ഫ് നാടുകളില്‍ ഉയര്‍ന്നത്. മുലയൂട്ടല്‍ ചിത്രം വില്‍പ്പനയ്ക്ക് വേണ്ടിയുള്ള വില കുറഞ്ഞ പ്രചാരണ തന്ത്രമാണെന്ന് ഒരു വിഭാഗം വിമര്‍ശിച്ചു. കേരളത്തിലെ പുരുഷന്‍മാരെ ഒന്നടങ്കം തുറിച്ചു നോട്ടക്കാരാക്കിയെന്നായിരുന്നു മറ്റൊരു വമര്‍ശനം.

magazine

മുലയൂട്ടുന്ന അമ്മമാരെ ആരും തുറിച്ചു നോക്കാറില്ലെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. മാസികയുടെ കച്ചവട തന്ത്രത്തെ പരിഹസിച്ച് നിരവധി ട്രോളുകളും പ്രചരിച്ചിരുന്നു.

Read more about:
EDITORS PICK
SPONSORED