യുഎഇയുടെ നന്മ കേരളത്തിലേക്കും! വസ്ത്രമില്ലാത്തവർക്ക് ആശ്വാസമായി മൊബൈൽ ഡ്രസ് ബാങ്ക്! ദീർഘ നാളത്തെ ആഗ്രഹം സഫലമായതിന്റെ നിർവൃതിയിൽ ഒരു പ്രവാസി

Pavithra Janardhanan March 12, 2018

ദുബായ്: മൊബൈൽ ഡ്രസ് ബാങ്ക് കേരളത്തിലുമെത്തി.ഉപയോഗിച്ച വസ്ത്രങ്ങൾ ദരിദ്ര രാജ്യങ്ങളിൽ എത്തിക്കുന്നതിന് യുഎഇയിൽ സ്ഥാപിച്ച ക്ലോത്ത് ബാങ്ക് ആണ് കേരളത്തിലുമെത്തിയത്.യുഎഇയിലെ സാമൂഹിക പ്രവർത്തകൻ ഫാസിൽ മുസ്തഫയാണ് ഇതിന് നേതൃത്വം നൽകുന്നത്.വളരെ കാലമായി ഫാസിൽ മനസിൽ കൊണ്ടുനടക്കുന്ന ആശയമായിരുന്നു മൊബൈൽ ഡ്രസ് ബാങ്ക്. 

തിരുവനന്തപുരം, വയനാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ആദ്യ ഘട്ടത്തിൽ വസ്ത്രപ്പെട്ടി സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ വൈകാതെവി തന്നെ കൂടുതൽ ജില്ലകളിലും തുടർന്ന് രാജ്യമൊട്ടാകെയും യാഥാർത്ഥ്യമാക്കാനാണ് ശ്രമം.

തിരുവനന്തപുരത്ത് പൂജപ്പുരയിൽ പരീക്ഷാ ഭവന് മുൻവശത്തായും വയനാട് സുൽത്താൻ ബത്തേരിയിലും മലപ്പുറത്ത് പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനടുത്തുമാണ് പെട്ടി സ്ഥാപിച്ചത്.

ഒരു വസ്ത്രം തന്നെ ഒരു വർഷം ഇട്ടുനടക്കുന്നവരും, കീറിയ വസ്ത്രം ഉപയോഗി‌‌ക്കുന്നവരുമുണ്ട്. ഉപയോഗിക്കാതെ ഇരിക്കുന്ന വസ്ത്രങ്ങളും പല വീടുകളിലുമുണ്ട്. ഇവ അത്യാവശ്യക്കാർക്ക് ലഭിക്കുകയാണെങ്കിൽ ഒരുപാട് ജീവിതങ്ങൾക്ക് ആശ്വാസമാകും.ഈ കാരുണ്യപ്പെട്ടി എല്ലാ ജില്ലകളിലും വയ്ക്കണമെന്ന് ആഗ്രഹിച്ചു. പ്രത്യേകിച്ച്, ആദിവാസി മേഖലകളിലും കോളനികളിലും.തന്റെ മനസിലെ ഈ ആശയം പലരുമായും പങ്കുവെച്ചെങ്കിലും ലഭിച്ചത് പിന്തിരിപ്പിക്കുന്ന വാക്കുകളായിരുന്നു. ഒടുവിൽ അബുദാബിയിലെ സുഹൃത്ത് യൂസുഫിൻറെ ശക്തമായ പിന്തുണയാണ് ഇത് തുടങ്ങാൻ ധൈര്യം തന്നത്.

വയനാട്ടിൽ ഗവണ്മെന്റ് ഹൈസ്‌കൂൾ ഹെഡ് മാസ്റ്ററുടെയും ആയിരത്തോളം വരുന്ന കുട്ടികളുടെയും സാന്നിധ്യത്തിലായിരുന്നു പെറ്റി സ്ഥാപിച്ചത്. മലപ്പുറത്ത് കിഡ‍്നി ഫൗണ്ടേഷൻ ഒാഫ് ഇന്ത്യ സ്ഥാപകൻ ഫാ. ഡോ. ഡേവിഡ് ചിറമേൽ, പെരുമ്പടപ്പിൽ എസ്ഐ, എഎസ്ഐ ലത്തീഫ് തു‌ടങ്ങിയവരുടെ സാന്നിധ്യത്തി ലായിരുന്നു പെട്ടി സ്ഥാപിച്ചത്. എന്നാൽ സാമൂഹിക വിരുരുദ്ധരുണ്ടാ ക്കുന്ന പ്രശ്നങ്ങളും വസ്ത്രത്തിന് പകരം മറ്റു സാധനങ്ങൾ ഇടുന്നത് തടയാനും വസ്ത്രം നിറഞ്ഞാൽ അറിയാനും അവ അർഹരിലേക്ക് എത്തിക്കാനുമൊക്കെ ആത്മാർത്ഥതയുള്ള പ്രവർത്തകര്‍ ആവശ്യമായിരുന്നു.

സേവന മനോഭാവമുള്ളവരെ കണ്ടെത്താൻ സാധിച്ചത് ആദ്യഘട്ട വിജയമായി. പിന്നീട് പെട്ടി നിർമിക്കാനുള്ള ചെലവായിരുന്നു മറ്റൊരു പ്രതിസന്ധി. നല്ലൊരു തുക ഇതിന് ചിലവായി. കൂടുതൽ പെട്ടികൾ സ്ഥാപിക്കാൻ കൂട്ടുകാരുടെ പിന്തുണയും ലഭിച്ചതോടെ മൂന്നു ജില്ലകളിൽ കാരുണ്യപ്പെട്ടി യാഥാർഥ്യമായി.

ഇതുവരെ മൂന്നു തവണ പെട്ടിയിലേയ്ക്ക് എത്തിയ വസ്ത്രങ്ങൾ വയനാട് ആദിവാസി കോളനിയിലും തിരുവനന്തപുരം അട്ടത്തോട് ആദിവാസി കോളനികളിലും വൃദ്ധസദനങ്ങളിലും എത്തിക്കാനായത്. വയനാട് മാന്തവാടിയിൽ തരുവണയിലെ കൂട്ടായ്മ കഴിഞ്ഞ ദിവസം രണ്ടാമത്തെ പെട്ടി ഏറ്റെടുത്ത് പ്രവർത്തനം ആരംഭിച്ചു.

കോഴിക്കോട് പ്രവാസി സുഹൃത്ത് ലത്തീഫിന്റെ സഹകരണത്തോടെ പെട്ടി സ്ഥാപിക്കും. പല കൂട്ടായ്മകളും പ്രദേശവാസികളും താൽപര്യം പ്രകടിപ്പിച്ച് ബന്ധപ്പെട്ടുകിണ്ടിരിക്കുന്നതായി ഫാസിൽ പറഞ്ഞു. ആറ്റിങ്ങലിൽ പെട്ടി സ്ഥാപിക്കാൻ സ്ഥലം എസ്ഐ അമരീഷ് താൽപര്യം പ്രകടിപ്പിക്കുകയും കലാഭവൻ മണിയുടെ ആരാധകരുടെ സഹകരണത്തോടെ ഇതു യാഥാർഥ്യമാകുന്നു. അതേസമയം തങ്ങളുടെ ജില്ലകളിൽ പെട്ടി സ്ഥാപിക്കാൻ താൽപര്യമുള്ളവർക്ക് മുന്നോട്ട് വരാമെന്ന് ഫാസിൽ പറയുന്നു. ഫാസിൽ, ഫോൺ: 00971 55 968 9698.

Tags: ,
Read more about:
EDITORS PICK
SPONSORED