നവജാത ശിശുക്കളുടെ മൃതദേഹം കുപ്പിയിലാക്കി സൂക്ഷിച്ചിരിക്കുന്നു: വീടുനിറയെ കുപ്പികള്‍, പേടിച്ചുവിറച്ച് യുവാവ്

Sruthi March 12, 2018
new-born-baby

ആളൊഴിഞ്ഞ വീട് പുതുക്കി പണിയുന്നതിന്റെ ഭാഗമായി എത്തിയ ജോലിക്കാരന്‍ ഭയന്നുവിറച്ചു. വീടുനിറയെ നവജാത ശിശുക്കളുടെ മൃതദേഹം സൂക്ഷിച്ച കുപ്പികള്‍. നിരവധി കുപ്പികള്‍ വീടിന്റെ താഴെയും മുകളിലുമായി കണ്ടെത്തി. ഇലക്ട്രിക്കല്‍ ജോലിക്കെത്തിയ തൊഴിലാളികളാണ് സംഭവം കണ്ടത്.

ടോക്കിയോവിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. മൂന്നു വര്‍ഷമായി ഈ വീട്ടില്‍ ആള്‍താമസം ഉണ്ടായിരുന്നില്ല. മൂന്നു വര്‍ഷം മുമ്പ് ഒരു ശാസ്ത്രഞ്ജന്‍ ഇവിടെ താമസിച്ചിരുന്നെന്നും പിന്നീട് അയാള്‍ ഇപ്പോഴത്തെ ഉടമസ്ഥന് വില്‍ക്കുകയായിരുന്നുവെന്നും പോലിസ് പറയുന്നു. നിലവിലുള്ള ഉടമസ്ഥനാണ് വീട് പുതുക്കി പണിയാന്‍ തീരുമാനിച്ചത്.

baby

കുട്ടികളുടെ പൊക്കിള്‍ കൊടിപോലും മുറിച്ചുമാറ്റാതെയാണ് കുപ്പികളില്‍ പ്രസര്‍വ് ചെയ്ത് വെച്ചിരിക്കുന്നത്. കാണേണ്ട കാഴ്ച തന്നെയാണെന്ന് തൊഴിലാളികള്‍ പറയുന്നു. ഓരോ പ്രായത്തിലുള്ള കുട്ടികളാണ് കുപ്പികളിലുള്ളത്. വലിപ്പവും രൂപവും വ്യത്യസ്തമാണ്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

Read more about:
RELATED POSTS
EDITORS PICK
SPONSORED