ജീവന്‍ പണയംവെച്ച് ആമസോണിലേക്ക് യാത്ര തിരിച്ച രണ്ടുപേര്‍: 48 മണിക്കൂറോളം ആദിവാസികളുടെ തടവില്‍, പിന്നീട് ഇവര്‍ക്ക് എന്തു സംഭവിച്ചു?

News Desk March 12, 2018

യാത്രകള്‍ ചിലര്‍ക്ക് ഹരമാണ്, മറ്റു ചിലര്‍ക്ക് നേരമ്പോക്കാണ്, ഇനി വേറെ ചിലര്‍ക്ക് അത് അവരുടെ ജീവന്‍ തന്നെയാണ്.എന്നാല്‍ മരണത്തെ മുന്‍പില്‍ കണ്ട് കൊണ്ട് ആരെങ്കിലും യാത്രക്ക് ഒരുങ്ങുമോ……ഇല്ലന്നാണ് ഉത്തരമെങ്കില്‍ അത് തെറ്റാണ്.നമ്മുടെ കേരളത്തിനേക്കാള്‍ ഇരട്ടി വലിപ്പമുള്ള ആമസോണ്‍ വനമേഖലയിലേക്ക് യാത്ര നടത്തി രണ്ടു പേര്‍. ഇഡി സ്റ്റഫോഡും, ചോയും.അതും കാല്‍നടയായി.

amazon kadukal എന്നതിനുള്ള ചിത്രം

ഒമ്പത് രാജ്യങ്ങളില്‍ പരന്ന് കിടക്കുന്ന ഈ ഘോരവനത്തിന്റെ 60% ബ്രസിലിലും 13% പെറുവിലുമാണ്. സൗത്ത് അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ വലിയ ഒരു ഭാഗം പുറം ലോകമറിയാത്ത കാട്ട് വാസികളുടേയും വന്യജീവികളുടേയും ആവാസ സ്ഥലമാക്കി നിലനിര്‍ത്തുന്നു. 10,000 കിമീ, 869 ദിവസം ,2 പേര്‍.. കാല്‍നടയായി ആമസോണ്‍ ഘോരവനത്തിലൂടെ..മരണത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പാലത്തിലൂടെ തിരിച്ചെത്തുമെന്ന് യാതൊരു ഉറപ്പുമില്ലാതെ ആയിരുന്നു ആ യാത്ര.

ഇന്നും നിരവധി കഥകള്‍ അമസോണ്‍ മഴക്കാടുകളെ കുറിച്ചും അതിനുള്ളില്‍ ജീവിക്കുന്ന അപകടകാരികളായ വനമനുഷ്യരെ പറ്റിയും നിരവധി കഥകള്‍ കേള്‍ക്കുന്നു.ഇതിലൂടെയാണ് ലോകത്തിലാദ്യമായി ഇഡി സ്‌ററഫോഡ് എന്ന മുന്‍ ഇംഗ്ലീഷ് ആര്‍മി ക്യാപ്റ്റന്‍ സാഹസികമായി നടന്നു നീങ്ങിയത്.

യാത്രയുടെ ആദ്യ ഘട്ടം മൂന്നാം മാസത്തില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ട്ണര്‍ ഈ സാഹസത്തില്‍ നിന്ന് പിന്‍മാറി. ഒറ്റപ്പെട്ട ഇഡ് പുതിയ ഒരു പാര്‍ട്ട്ണറെ പെറുവില്‍ നിന്ന് കണ്ടെത്തി. അതായിരുന്നു ചോ. ഇദ്ദേഹം പെറുവിലെ വനം വകുപ്പ് ജീവനക്കാരന്‍ കൂടിയായിരുന്നു. തുടര്‍ന്നുള്ള യാത്ര ഇരുവരും ഒരുമിച്ചായിരുന്നു. പകുതി ആവേശത്തോടേയും പകുതി പേടിയോടേയും കൂടിയാണ് യാത്ര ആരംഭിച്ചതെന്നിവര്‍ തുറന്ന് പറയുന്നു.ഗര്‍ഭിണിയായ ഭാര്യയെ വിട്ടാണ് ഇഡ് ഈ യാത്ര തുടങ്ങിയത്.കഠിനമായ ഒരു തീരുമാനമായിരുന്നു ഇതെന്നാണദ്ദേഹം പറയുന്നത്. ഈ യാത്രക്കിടയില്‍ പെറുവില്‍ വെച്ച് ഒരു ആദിവാസി സമൂഹം തടവിലാക്കിയ ഇവരെ 48 മണിക്കൂറിന് ശേഷമാണ് വിട്ടയച്ചത്.

കൊതുകും മലമ്പാമ്പും അനക്കോണ്ടയും മഴയും വെയിലും കൊടുംകാറ്റും പ്രകൃതിയും ദിനംതോറും തീര്‍ത്ത പ്രതിബന്ധങ്ങളെ തരണം ചെയ്ത് തിരിച്ചെത്തിയ ഇവരുടെ യാത്രാജീവിതം സിഎന്‍എന്‍ഉം, ബിബിസിയും, ഡിസ്‌കവറിയും പോലുള്ള മാധ്യമങ്ങള്‍ ലോകമെമ്പാടും സംപ്രേക്ഷണം ചെയ്തു. ലോകമാകമാനമുള്ള സഞ്ചാരികളില്‍ ഈ യാത്ര എത്തിച്ച പ്രകമ്പനം ചെറുതായിരുന്നില്ല .ഇന്ത്യയില്‍ നിന്ന് പോലും അന്ന് മുതല്‍ ആമസോണ്‍ മഴക്കാടുകളിലേക്ക് സഞ്ചരികള്‍ ഒഴുകാന്‍ തുടങ്ങി.

Tags:
Read more about:
EDITORS PICK
SPONSORED