ഫേസ്ബുക്ക് പ്രണയം: വീട്ടമ്മയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Web Desk March 13, 2018

വീണ്ടും ഫേസ്ബുക്ക് പ്രണയം. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റില്‍. നെടുമങ്ങാട് കല്ലറ എസ്എസ് ഭവനില്‍ ഷാന്‍ (30) ആണ് അടിമാലി പൊലീസിന്റെ പിടിയിലായത്.

ഒരു കുട്ടിയുടെ അമ്മയായ യുവതിയെ ഒരു വര്‍ഷം മുന്‍പാണ് ഇയാള്‍ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടത്. പിന്നീടു വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വിദേശത്തു ജോലിക്കുപോയ ഷാന്‍ രണ്ടാഴ്ച മുന്‍പു നാട്ടിലെത്തി വീട്ടമ്മയെ വീണ്ടും പീഡിപ്പിച്ചു.

വിവാഹ വാഗ്ദാനത്തില്‍നിന്നു യുവാവ് പിന്‍മാറിയതോടെയാണു വീട്ടമ്മ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്. പൊലീസ് സംഘം ഞായറാഴ്ച തിരുവനന്തപുരത്തെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അടിമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read more about:
RELATED POSTS
EDITORS PICK
SPONSORED