അന്തിമ വിധി വരുന്നതുവരെ മൊബൈല്‍ ആധാറുമായി ലിങ്ക് ചെയ്യേണ്ടതില്ല: സര്‍ക്കാരിന് തിരിച്ചടി, ആധാര്‍ സമയ പരിധിനീട്ടി സുപ്രീംകോടതി ഉത്തരവ്

Sruthi March 13, 2018
aadhar-card

ന്യൂഡല്‍ഹി: വിവിധ സേവനങ്ങളെ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി കൊണ്ട് സുപ്രീംകോടതി ഉത്തരവ്. ആധാറിന്റെ നിയമസാധുത സംബന്ധിച്ച കേസില്‍ അന്തിമ വിധി പറയുന്നത് വരെ വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ ലിങ്ക് ചെയ്യേണ്ടതില്ലെന്നാണ് പറയുന്നത്.

ആധാര്‍ ലിങ്ക് ചെയ്യാനുള്ള സമയ കാലാവധി മാര്‍ച്ച് 31 വരെയാണെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, ആധാറിന്റെ നിയമ സാധുത ചോദ്യം ചെയ്ത് ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.

mobile-sim

ഹര്‍ജികളില്‍ വിചാരണ കേള്‍ക്കുന്ന അഞ്ചംഗ ബെഞ്ച് വിധി പറയുന്നത് വരെ വിവിധ സേവനങ്ങളുമായി ആധാര്‍ ലിങ്ക് ചെയ്യുന്നത് അനിശ്ചിതകാലത്തേക്കാണ് നീട്ടിയിരിക്കുന്നത്.

സബ്‌സിഡി നല്‍കുന്നതിനൊഴികെ മറ്റെല്ലാ സേവനങ്ങള്‍ക്കും ഇത് ബാധകമാണ്. ആധാര്‍ നിര്‍ബന്ധമാക്കുന്നതിന് സര്‍ക്കാരിന് നിര്‍ബന്ധിക്കാനാകില്ലെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു.

aadhar

Read more about:
RELATED POSTS
EDITORS PICK
SPONSORED