കഴുതകള്‍ പൊട്ടിത്തെറിച്ചു, രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പരിക്ക്: താലിബാന്‍ നടത്തി വരുന്ന ആക്രമണങ്ങളുടെ ഭാഗമായാണ് സ്‌ഫോടനം.

News Desk March 13, 2018

അഫ്ഗാനിസ്ഥാന്‍ : കഴുതകള്‍ പൊട്ടിതെറിച്ചു രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്കു പരിക്ക് . പാക്കിസ്ഥാനിലെ കുണാറിനടുത്താണ് സംഭവം. താലിബാന്‍ നടത്തി വരുന്ന ആക്രമണങ്ങളുടെ ഭാഗമായാണ് സ്‌ഫോടനം ഉണ്ടായത്.രണ്ട് പൊലീസ്‌ക്കാര്‍ക്ക് പരിക്കേറ്റു.

മനുഷ്യ ബോംബ് ,ട്രക്ക് ബോംബ് ,കാര്‍ ബോംബ് ഇങ്ങനെ പലതരത്തില്‍ ബോംബുകള്‍ ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തുന്നുവെങ്കിലും ഇണക്കി വളര്‍ത്തിയ കഴുതകളുടെ പുറത്തു സ്‌ഫോടക വസ്തുക്കള്‍ കെട്ടിവച്ചും ആക്രമണങ്ങള്‍ നടത്തുന്നു.

അതിര്‍ത്തിയില്‍ എത്തിയ കഴുതയെ പരിശോധിക്കവേ ആണ് സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചത്. ഇതു ആദ്യമായല്ല താലിബാന്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടത്തുന്നത്. 2009 ലും 2014 ലും സമാനമായ സംഭവം നടന്നിട്ടുണ്ട്. കൂടുതല്‍ നാശ നഷ്ടങ്ങളോ പരിക്കുകളോ ഉണ്ടായിട്ടില്ല.

Tags:
Read more about:
RELATED POSTS
EDITORS PICK
SPONSORED