ബിബിസി പോലും പിന്തുണച്ചിട്ടും ഇന്നലെ മലയാളം പത്രങ്ങള്‍ പുച്ഛിച്ച് തള്ളി, ഇന്ന് വാര്‍ത്ത ഒന്നാം പേജിലും; ഇത് കര്‍ഷക വിജയം തന്നെ

Pavithra Janardhanan March 13, 2018

മഹാരാഷ്ടയില്‍ നടന്ന കര്‍ഷകരുടെ ലോങ്ങ് മാര്‍ച്ച് വിജയം കണ്ടപ്പോള്‍ ബിബിസി ന്യൂസടക്കം അഭിനന്ദന പ്രവാഹവുമായി എത്തുകയാണ്. ബിബിസി ഇന്ത്യയുടെ വേരിഫേയ്ഡ് ഫേസ്ബുക്ക് പേജില്‍ കവര്‍ ഫോട്ടോയായി നല്‍കിയത് ലോങ്ങ് മാര്‍ച്ചിന്റെ ചിത്രമാണ്.

മലയാളത്തിന്റെ പ്രമുഖപത്രങ്ങള്‍ മാര്‍ച്ചിനെ തള്ളികളഞ്ഞ് ഇന്നലെ വാര്‍ത്ത ഉള്‍പേജുകളില്‍ പ്രസിദ്ധീകരിച്ചപ്പോളാണ് സാക്ഷാല്‍ ബിബിസി തന്നെ പിന്തുണയുമായി രംഗത്തെത്തിയത്. വിവിധ ആവശ്യങ്ങളുമായി ആയിരക്കണക്കിന് കര്‍ഷകര്‍ മുബൈ ലക്ഷ്യമാക്കി നീങ്ങുന്നു എന്ന തലക്കെട്ടോടെയാണ് ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അതേസമയം, ഇന്നലെ മലയാളത്തിലെ മാതൃഭൂമിയും മനോരമയും അടക്കം മുന്‍ മാധ്യമങ്ങളെല്ലാം ലോങ്ങ് മാര്‍ച്ചിന്റെ വാര്‍ത്തയ്ക്ക് വേണ്ടത്ര പ്രധാന്യം നല്‍കിയിരുന്നില്ല. മാതൃഭൂമി ഷി ചക്രവര്‍ത്തി എന്ന പേരില്‍ ഷി ജിന്‍പിങ് ചൈനയുടെ ആജിവനാന്ത പ്രസിഡന്റാകും എന്ന വാര്‍ത്തയാണ് സൂപ്പര്‍ ലീഡായി നല്‍കിയത്.

മുബൈയില്‍ ഒരു ലക്ഷതോതളം ആളുകള്‍ പങ്കെടുത്ത മാര്‍ച്ച് നടന്നിട്ടും അത് കണ്ണില്‍ പെടാതെ ചൈന വരെ മാതൃഭൂമിയ്ക്ക് ലീഡ് ന്യൂസ് ചെയ്യാന്‍ പോകേണ്ടി വന്നു എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ വന്ന പ്രധാന ആക്ഷേപം.

ഇരുപതിനായിരം കര്‍ഷകരുമായി നാസിക്കില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് 200 കിലോ മീറ്റര്‍ പിന്നിട്ടാണ് ഇന്നലെ മുബൈ നഗരത്തില്‍ എത്തിയത്. ആദ്യം മാര്‍ച്ചിനെ അവഗണിച്ച മാധ്യമങ്ങള്‍ മാര്‍ച്ച് മുബൈ എത്താറായപ്പോളാണ് വേണ്ടത്ര പ്രധാന്യം നല്‍കിത്തുടങ്ങിയത്. മുബൈ നഗരം ചുവന്നു എന്നാണ് മിക്കവാറും പത്രങ്ങള്‍ നല്‍കിയ തലക്കെട്ട്. കര്‍ഷകരുടെ ആവശ്യങ്ങള്‍ ഭൂരിഭാഗവും ഫട്‌നാവീസ് സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് ലോങ്ങ് മാര്‍ച്ച് അവസാനിപ്പിച്ചത്.

 

Read more about:
RELATED POSTS
EDITORS PICK
SPONSORED