ഒറ്റ ഡയലോഗിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കയാണ് ദീപിക പദുക്കോണ്‍!

News Desk March 13, 2018

ഏവരും കാത്തിരിക്കുന്ന താര വിവാഹമാണ് റണ്‍വീണ്‍ സിങ്ങിന്റെയും ദീപിക പദുക്കോണിന്റെയും. സഞ്ജയ് ലീല ബന്‍സാലിയുടെ രാം-ലീലയില്‍ ആണ് ഇരുവരും ഒരുമിച്ചഭിനയിച്ചത്. അവിടെ തുടങ്ങിയ യാത്ര ഇപ്പോള്‍ ബന്‍സാലിയുടെ തന്നെ പത്മാവത് എന്ന ചിത്രത്തില്‍ എത്തി നില്‍ക്കുന്നു.

രാം-ലീല മുതലാണ് ഇരുവരേയും പാര്‍ട്ടികളിലും പൊതുപരിപാടികളിലും മറ്റ് ആഘോഷങ്ങളിലും ഒരുമിച്ച് കണ്ടു തുടങ്ങിയത്. ബി ടൗണില്‍ ഇരുവരും സംസാരവിഷയമായതും അവിടംതൊട്ടു തന്നെ. ആ സ്നേഹം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്.

കഴിഞ്ഞ ദിവസം താന്‍ അവാര്‍ഡ് വാങ്ങുന്നതിന്റെ ചിത്രം രണ്‍വീര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെ ദീപികയുടെ കമന്റ് എത്തി. എന്റേത് എന്നായിരുന്നു ചിത്രത്തിനു താഴെ ദീപിക കുറിച്ചത്. എന്നാല്‍ പെട്ടന്നു തന്നെ ആ കമന്റ് ദീപിക ഡിലീറ്റ് ചെയ്തു.

Read more about:
EDITORS PICK
SPONSORED