ഹസിന്‍ ജഹാന്റെ കഥകള്‍ പുറത്ത് വരുന്നു; ഹസിന്റെ സ്വഭാവത്തെക്കുറിച്ച് ആദ്യ ഭര്‍ത്താവ് പറയുന്ന കാര്യങ്ങള്‍ ഷമിക്ക് അനുകൂലം

Web Desk March 13, 2018

ഇന്ത്യന്‍ താരം മുഹമ്മദ് ഷമിയുടെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങള്‍ ഇപ്പോള്‍ അങ്ങാടി പാട്ടാണ്. ഷമിക്ക് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്നും തന്നെ ഷമിയുടെ സഹോദരനൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നുമൊക്ക ഭാര്യ ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു.

എന്നാല്‍ അന്നൊന്നും ഹസിന്റെ പൂര്‍വചരിത്രത്തെപ്പറ്റി ലോകം അറിഞ്ഞിരുന്നില്ല. എന്നാലിപ്പോള്‍ ഹസിന്റെ പൂര്‍വചരിത്രവും പരസ്യമായിരിക്കുകയാണ്.

ഹസിനെപ്പറ്റി ഞെട്ടിക്കുന്ന വിവരങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത് അവരുടെ മുന്‍ ഭര്‍ത്താവാണ്. താനുമായുള്ള വിവാഹബന്ധം പോലും വിഛേദിക്കാതെയാണ് ഹസിന്‍ ഷമിയെ വിവാഹം ചെയ്തതെന്നാണ് ആദ്യ ഭര്‍ത്താവ് പറയുന്നത്. എസ്.കെ. സൈഫുദീന്‍ ആണ് ഹസിന്റെ ആദ്യ ഭര്‍ത്താവ്. ഷമിയുമായുള്ള വിവാഹം നടക്കുമ്പോള്‍ ഹസിന്‍ ജഹാന്‍ രണ്ട് കുട്ടികളുടെ അമ്മ ആയിരുന്നു.

രണ്ട് പെണ്‍കുട്ടികളായിരുന്നു വിവാഹസമയത്ത് ഹസിന്‍ ജഹാന് ഉണ്ടായിരുന്നത്. ആദ്യ വിവാഹ ബന്ധം പല കാരണങ്ങള്‍ കൊണ്ടും അധികനാളുകള്‍ നീണ്ടു നിന്നിരുന്നില്ല. ഹസിന്‍ ജഹാന്റെ മൂത്ത മകള്‍ പത്താം ക്ലാസുകാരിയാണ്. ഇളയ മകള്‍ ആറാം ക്ലാസ്സിലും പഠിക്കുന്നു. ഹസിന്‍ ജഹാനുമായുള്ള സൈഫുദ്ദീന്റെ വിവാഹവും പ്രണയ വിവാഹം ആയിരുന്നു.

കൊല്‍ക്കത്തയിലെ അറിയപ്പെടുന്ന മോഡലായിരുന്നു ഹസിന്‍ ജഹാന്‍. ഐപിഎല്‍ മത്സരങ്ങളില്‍ ചിയര്‍ ലീഡര്‍ കൂടിയായിരുന്നു അക്കാലത്ത് ഹസിന്‍ ജഹാന്‍. സിനിമയില്‍ വലിയ താരമാകണം എന്നായിരുന്നു ഹസിന്‍ ജഹാന്റെ ആഗ്രഹമെങ്കിലും അത് സാധ്യമായില്ല. ഐപിഎല്‍ കാലത്താണ് ഷമിയുമായി ഹസിന്‍ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും.

രണ്ട് വര്‍ഷത്തോളം പ്രണയിച്ച ശേഷമാണ് ഇരുവരും 2012ല്‍ വിവാഹിതരാകുന്നത്. അതോടെ ഹസിന്‍ ജഹാന്‍ തന്റെ മോഡലിംഗ് കരിയറും ജോലിയും ഉപേക്ഷിച്ചു. 2002ലായിരുന്നു സൈഫുദീന്റെയും ഹസിന്റെയും വിവാഹം. 2010ല്‍ വേര്‍പിരിഞ്ഞു.

Read more about:
EDITORS PICK
SPONSORED