നിങ്ങള്‍ പ്രാതല്‍ ഒഴിവാക്കാറുണ്ടോ എങ്കില്‍ ഏതു നേരവും ഈ രോഗങ്ങള്‍ പിടികൂടാം!

News Desk March 13, 2018

മിക്കവര്‍ക്കും തിരക്കാണ്.അതിനാല്‍ എളുപ്പത്തില്‍ ഒഴിവാക്കാന്‍ കഴിയ്യുന്നത് പ്രഭാത ഭക്ഷണമാണ്.എന്നാല്‍ ദിനവും പ്രഭാത ഭക്ഷണം ഒഴിവാക്കിയാല്‍ രോഗങ്ങള്‍ പിടികൂടും. കാരണം ഒരുദിവസത്തെ മുഴുവന്‍ ഊജ്ജവും നല്‍കാന്‍ പ്രാതലിനു സാധിക്കും. ഒരുദിവസത്തിന്റെ തുടക്കത്തില്‍ നമ്മള്‍ കഴിക്കുന്ന ആഹാരമാണത്. രാത്രി നേരത്ത് നമ്മള്‍ അധികം ആഹാരം കഴിക്കാറില്ല. മാത്രമല്ല മണിക്കൂറുകള്‍ നീണ്ട ഉറക്കത്തിനു ശേഷമാണ് പ്രാതല്‍ കഴിക്കുന്നത്. ദിവസത്തിന്റെ ആരംഭത്തില്‍ കഴിക്കുന്ന ഈ ഭക്ഷണത്തില്‍ നിന്നു വേണം ശരീരത്തിന് ഏറ്റവുമധികം ഊര്‍ജ്ജം വലിച്ചെടുക്കാന്‍.

പാല്‍, മുട്ട, പയര്‍വര്‍ഗങ്ങള്‍, നട്‌സ് എല്ലാം ഉള്‍പെട്ട ഒരു ഡയറ്റ് ആകണം പ്രാതലിന്. എന്നാല്‍ രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കി ഓടുന്നവര്‍ ശ്രദ്ധിക്കൂ. നിങ്ങള്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത ഇരട്ടിയാണ്. ടൈപ്പ് രണ്ടു വിഭാഗത്തില്‍ പെടുന്ന പ്രമേഹം ആണ് കൂടുതലും ഇത്തരക്കാര്‍ക്ക് വരാന്‍ സാധ്യത.

ഭാരം കുറക്കണോ

ഭാരം കുറക്കാന്‍ പ്രാതല്‍ ഒഴിവാക്കേണ്ട. കാരണം നന്നായി ഭാരം കുറയണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കരുത്. രാത്രി അമിതമായി ആഹാരം കഴിക്കുന്നവരെക്കാള്‍ ഭാരക്കുറവ് പ്രാതല്‍ നന്നായി കഴിച്ചു രാത്രിഭക്ഷണം മിതമാക്കുന്നവര്‍ക്ക് തന്നെയാണ്. രാവിലെ ആഹാരം കഴിച്ചില്ലെങ്കില്‍ ഉച്ച നേരത്ത് കൂടുതല്‍ ആഹാരം കഴിക്കുകയും ചെയ്യും.

ഹൃദ്രോഗം

ആരോഗ്യപൂര്‍ണമായ ഭക്ഷണം രാവിലെ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത കുറവാണ്. രക്തസമ്മര്‍ദം, ഷുഗര്‍ അളവില്‍ വ്യത്യാസം എന്നിവ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുമ്പോള്‍ ഉണ്ടാകും.

ദിവസം മുഴുവനുമുള്ള ഊര്‍ജ്ജം ഒരാള്‍ക്ക് ലഭിക്കുന്നത് പ്രാതലില്‍ നിന്നാണ് .അതുകൊണ്ട് തന്നെ നല്ല ഊര്‍ജ്ജത്തോടെ പ്രവര്‍ത്തിക്കാന്‍ പ്രാതല്‍ ആവിശ്യമാണ്.

Tags:
Read more about:
EDITORS PICK
SPONSORED