രാജ്യത്തെ സമ്പന്നയായ എംപിയാകാന്‍ ജയാബച്ചന്‍

Jaisha March 13, 2018

ന്യൂഡല്‍ഹി: ഇന്ത്യയിലെ സമ്പന്നയായ പാര്‍ലമെന്റ് അംഗമാകാന്‍ ഒരുങ്ങുകയാണ് ബോളിവുഡിന്റെ സ്വന്തം ജയാബച്ചന്‍. എസ്.പി. സ്ഥാനാര്‍ഥിയായി വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കാനൊരുങ്ങുന്ന ജയാബച്ചന് 1000 കോടിയുടെ ആസ്തിയാണ് ഉള്ളത്.


നിലവില്‍ ബിജെപിയുടെ രാജ്യസഭാ എംപി രവീന്ദ്ര കിഷോറാണ് ഏറ്റവും സമ്പന്നനായ പാര്‍ലമെന്റ് അംഗം. 2014-ല്‍ നല്‍കിയ കണക്കനുസരിച്ച് 800 കോടിയാണ് അദ്ദേഹത്തിന്റെ സമ്പത്ത്.
കഴിഞ്ഞ ദിവസം സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്ങ്മൂലത്തിലാണ് ജയാബച്ചന്‍ 1000 കോടിയുടെ സ്വത്തുവകകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 2012-ല്‍ രാജ്യസഭയിലെത്തിയപ്പോള്‍ 493 കോടിയുടെ സ്വത്തായിരുന്നു ജയാബച്ചന്റെ പേരിലുണ്ടായിരുന്നത്.


ജയാബച്ചനും അമിതാഭ് ബച്ചനുമായി 460 കോടിയുടെ സ്ഥായിയായ സ്വത്തുവകകളും, 540 കോടിയുടെ മറ്റ് സ്വത്തുക്കളുമാണ് ഉള്ളത്. കൂടാതെ ആഭരണങ്ങളും, വാച്ചുകളും, ആഡംബര കാറുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങളുമുണ്ട്.

Tags: ,
Read more about:
RELATED POSTS
EDITORS PICK
SPONSORED