കേരളാതീരത്ത് ശക്തമായ ചുഴലിക്കാറ്റിന് സാധ്യത: തിരകള്‍ മൂന്ന് മീറ്റര്‍ ഉയരും, കനത്ത ജാഗ്രതാ നിര്‍ദേശം

Sruthi March 13, 2018
kerala

കൊച്ചി: ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട സാഹചര്യത്തില്‍ കേരളാതീരത്ത് ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയത്. തീരത്ത് ചുഴലിക്കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

കടലില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 65 കി.മീ വരെ ഉയരുമെന്നാണ് പറയുന്നത്. തിരകള്‍ മൂന്ന് മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. തീരത്ത് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാഹചര്യം വിലയിരുത്താന്‍ ചീഫ് സെക്രട്ടറി അടിയന്തരയോഗം വിളിച്ചു.

rain

കടലില്‍ പോകുന്ന മത്സത്തൊഴിലാളികള്‍ മുന്‍കരുതല്‍ എടുക്കണമെന്നും കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. തേനി കാട്ടുതീയില്‍ നിരവധി പേര്‍ മരിച്ച സാഹചര്യത്തില്‍ വീണ്ടും ഒരു ദുരന്തം ഉണ്ടാകുമോയെന്ന ഭീതിയിലാണ് ജനങ്ങള്‍.

cyclone

മത്സ്യബന്ധനത്തിന് പുറംകടലില്‍ പോയവരെ തിരിച്ചെത്തിക്കണമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. പുറംകടലില്‍ ഉള്ളവരെ തിരിച്ചെത്തിക്കാന്‍ കോസ്റ്റ്ഗാര്‍ഡിന്റെയും നേവിയുടെയും സേവനം ഉപയോഗിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

sea

Tags: , ,
Read more about:
EDITORS PICK
SPONSORED