മാവോയിസ്റ്റ് ആക്രമണത്തില്‍ ഛത്തീസ്ഗഡില്‍ എട്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു:

News Desk March 13, 2018

സുക്മ: ഛത്തീസ്ഗഡിലെ സുക്മയില്‍ നക്‌സലുകള്‍ നടത്തിയ ആക്രമണത്തില്‍ എട്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. സുക്മയിലെ കിസ്താരാം പ്രദേശത്ത് രാവിലെ 11.30ഓടെയായിരുന്നു ആക്രമണം നടന്നത്.

പെട്രോളിംഗ് നടത്തുകയായിരുന്ന സി.ആര്‍.പി.എഫ് സംഘത്തെ ലക്ഷ്യമിട്ട് നക്‌സലുകള്‍ ഐ.ഇ.ഡി സ്‌ഫോടനം നടത്തുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 10ന് സുക്മയില്‍ നക്‌സലുകള്‍ നടത്തിയ ആക്രമണത്തില്‍ 12 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു.

Tags:
Read more about:
RELATED POSTS
EDITORS PICK
SPONSORED