യുഎസ് നേവി പൈലറ്റുമാര്‍ക്ക് മുന്നില്‍ പറക്കും തളിക; വീഡിയോ കാണാം

Jaisha March 13, 2018

യു.എസ്: ടിടിഎസ്എ (ടു ദ സ്റ്റാര്‍സ് അക്കാദമി ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്) പുറത്ത് വിട്ട വീഡിയോ ലോകം മുഴുവന്‍ ചര്‍ച്ചയായിരിക്കുകയാണ്. 2015-ല്‍ യുഎസ് നേവി വൈമാനികര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ട പറക്കും തളികയുടെ വീഡിയോയാണ് ഇപ്പോള്‍ ടിടിഎസ്എ പുറത്ത് വിട്ടിരിക്കുന്നത്. യുഎഫ്ഒ (അണ്‍ ഐഡന്റിഫൈഡ് ഫ്‌ളൈയിംഗ് ഒബ്ജക്ട്) എന്നാണ് ചലിക്കുന്ന ഈ വസ്തുവിന് നല്‍കിയിരിക്കുന്ന വിശേഷണം.

GO FAST

GO FAST, the third of three official USG videos selected for release after official review by multiple government organizations, reveals a previously undisclosed Navy encounter that occurred off the East Coast of the United States in 2015. The object in view remains unidentified. While To The Stars Academy of Arts & Science was the first to obtain a copy, it should be available to any member of the press or public via the Freedom of Information Act. WATCH THE FULL VIDEO and read further analysis by our team of experts on our community of interest which you can find on coi.ToTheStarsAcademy.com.

Posted by To The Stars Academy of Arts and Science on Friday, March 9, 2018

പ്രതിരോധവകുപ്പിന്റെ ഡീക്ലാസിഫൈഡ് വിഭാഗത്തില്‍പ്പെട്ട വീഡിയോ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വകാര്യ ശാസ്ത്രനിരീക്ഷണ സ്ഥാപനമായ ടിടിഎസ്എ പുറത്ത് വിട്ടത്. വൈമാനികര്‍ക്ക് മുമ്പില്‍ യുഎഫ്ഒകള്‍ പ്രത്യക്ഷപ്പെട്ടത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ന്യൂയോര്‍ക്ക് ടൈംസ് പുറത്ത് വിട്ടിരുന്നു. ഈ വാര്‍ത്ത ശരിവെക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അതേസമയം വീഡിയോയെ കുറച്ച് പ്രതികരിക്കാന്‍ യുഎസ് പ്രതിരോധ വകുപ്പ് തയ്യാറായില്ല.

Tags: ,
Read more about:
RELATED POSTS
EDITORS PICK
SPONSORED