ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി ഒടിയന്‍ മാണിക്യന്‍: ഒരു അഡാറ് മേക്കിങ് വീഡിയോ കാണാം

Sruthi March 13, 2018
film

താരരാജാവ് മോഹന്‍ലാലിന്റെ ഒടിയന്‍ എന്ന ചിത്രത്തിന്റെ വിശേഷങ്ങളറിയാന്‍ എല്ലാവരും ആവേശത്തിലാണ്. മോഹന്‍ലാലിന്റെ ഓരോ ലുക്ക് പുറത്തിറങ്ങുമ്പോഴും ആരാധകരുടെ നെഞ്ചിടിപ്പ് കൂടുകയാണ്. ഇപ്പോഴിതാ ഒരു അഡാറ് മേക്കിങ് വീഡിയോയും എത്തി.

പാലക്കാട് ചിത്രീകരിക്കുന്ന വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. തേങ്കുറിശ്ശി എന്ന ഗ്രാമം സെറ്റിട്ടാണ് ചിത്രീകരണം നടത്തുന്നത്. മോഹന്‍ലാല്‍, പ്രകാശ് രാജ്, നരേന്‍, സിദ്ദിഖ്, നന്ദു തുടങ്ങിയ താരങ്ങള്‍ മേക്കിങ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

odiyan

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നു.

mohanlal

മേക്കിങ് വീഡിയോയില്‍ ആന്റണി പെരുമ്പാവൂരും പീറ്റര്‍ ഹെയ്‌നും ഉണ്ട്. ദേശീയ അവാര്‍ഡ് ജേതാവും, മാധ്യമപ്രവര്‍ത്തകനുമായ ഹരി കൃഷ്ണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത്. 35 കോടിയോളം മുതല്‍മുടക്കിലുള്ള ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷാജി കുമാറാണ്.

Read more about:
EDITORS PICK