തുറന്നു പറയാന്‍ ധൈര്യം കാണിച്ച് മുന്നോട്ടുവരുന്നവരെ പരിഹസിക്കുന്നത് നിര്‍ത്തണം:തുറന്നടിച്ച് ഗായിക ചിന്മയി

News Desk March 13, 2018

ഗായിക ചിന്‍മയി പലപ്പോഴും സോഷ്യല്‍ മീഡിയയുടെ കടുത്ത ആക്രമണത്തിന് ഇരയായിട്ടുണ്ട്.തന്റെ ശക്തമായ അഭിപ്രായങ്ങള്‍ എന്നിട്ടും അവര്‍ തുറന്നു പറയ്യാന്‍ ധൈര്യം കാണിച്ചിട്ടുണ്ട്. ഇത്തവണ പെണ്‍കുട്ടികളും ആണ്‍കുട്ടികളും നേരിടുന്ന ലൈംഗികാതിക്രമത്തിനെതിരായാണ് ചിന്മയി തന്റെ ശബ്ദമുയര്‍ത്തിയിരിക്കുന്നത്.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഒരു പരിപാടിയില്‍ പങ്കെടുക്കവെ അപരിചിതനായ ഒരാളില്‍ നിന്നും തനിക്കും മോശമായ അനുഭവമുണ്ടായിട്ടുണ്ടെന്ന് ചിന്മയി. ഈ അനുഭവം താന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നുവെന്നും, കുട്ടിക്കാലത്ത് സമാന അനുഭവങ്ങളുണ്ടായിട്ടുള്ള പുരുഷന്മാരെയും സ്ത്രീകളെയും കുറിച്ചറിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിപ്പോയെന്നും ചിന്മയി പറയുന്നു.

പെണ്‍കുട്ടികളെ കേള്‍ക്കാന്‍ ചിലപ്പോള്‍ ആരെങ്കിലും ഉണ്ടാകുമെന്നും, ആണ്‍കുട്ടികള്‍ പറയുന്നതാണ് ആരും കേള്‍ക്കാത്തതെന്നും ചിന്മയി പറയുന്നു. മാത്രമല്ല, ഇത്തരം അനുഭവങ്ങള്‍ തുറന്നു പറയാന്‍ പുരുഷന്മാര്‍ക്ക് പലപ്പോഴും നാണക്കേടാണെന്നും, പെണ്‍കുട്ടികള്‍ തുറന്നു പറയുമ്പോള്‍ അവള്‍ അത് ആസ്വദിച്ചു എന്ന തരത്തില്‍ പലരും കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ചിന്മയി വ്യക്തമാക്കി.

തുറന്നു പറയാന്‍ ധൈര്യം കാണിച്ച് മുന്നോട്ടുവരുന്നവരെ പരിഹസിക്കുന്നത് നിര്‍ത്തണമെന്നും, ഇരയുടെ വസ്ത്രധാരണം, ശരീരം, ലിപ്സ്റ്റിക് ഇങ്ങനെ ഓരോന്നു ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്തരുതെന്നും ചിന്മയി പറയുന്നു. അപ്രതീക്ഷിതമായി നമുക്കു നേരെ കൈകള്‍ നീളുമ്പോള്‍ ആരായാലും ഒന്നു പകച്ചു പോകുംമെന്നും ചിന്മയി പറഞ്ഞു.

Read more about:
EDITORS PICK
SPONSORED