ഐ.പി.എല്‍ 11-ാം സീസണില്‍ മുംബൈയുടെ സിക്‌സ് മെഷിന്‍ ഈ താരം

Web Desk March 13, 2018

ഐ.പി.എല്‍ പതിനൊന്നാം സീസണ്‍ പടിവാതുക്കല്‍ എത്തിനില്‍ക്കെ പുതിയ താരങ്ങളും പരിശീലക സംഘങ്ങളുമായി തികഞ്ഞ ആത്മവിശ്വാസത്തിലാണ് ടീമുകള്‍. മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഇത്തവണ ഒരുപറ്റം യുവതാരങ്ങളുമായാണ് ക്രീസിലിറങ്ങുന്നത്.

യുവത്വത്തിന്റെ ചുറുചുറുക്കും അനുഭവ സമ്പത്തിന്റെ കരുത്തുമായി സീസണിനൊരുങ്ങുന്ന മുംബൈക്ക് ഇത്തവണ ഉയര്‍ത്തിക്കാട്ടാന്‍ മികച്ച യുവതാരങ്ങളുണ്ട്. ഇതില്‍ പ്രധാനപ്പെട്ടത് ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന രാജസ്ഥാന്‍ താരമായ തല്‍ജിന്ദര്‍ സിങ്ങ് ദിലണാണ്.

ചുരുങ്ങിയ കാലയളവില്‍ തന്റെ പേരു ആഭ്യന്തര ക്രിക്കറ്റില്‍ ചേര്‍ത്തുവെച്ച തല്‍ജിന്ദര്‍ സീസണില്‍ മുംബൈയുടെ സിക്സ് ഹിറ്റിങ് മെഷീനായി മാറുമെന്നാണ് കരുതപ്പെടുന്നത്. 25 കാരനായ രാജസ്ഥാന്‍ താരത്തിന്റെ ടി- ട്വന്റി സ്ട്രൈക്ക്റേറ്റ് 152 ആണ്.

നിലവില്‍ കോര്‍പ്പറേറ്റ് ലീഗില്‍ റിലയന്‍സിനായി കളിക്കുന്ന താരം താന്‍ ബിഗ് ഹിറ്റുകള്‍ക്കായി തയ്യാറാണെന്നാണ് പറയുന്നത്. ടീമിനായി നിര്‍ണ്ണായക സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും താരം പറയുന്നു.

‘ഒരുക്കങ്ങള്‍ എല്ലാം നന്നായിരുന്നു. ഇപ്പോഴാണ് ഞങ്ങള്‍ ഡി.വൈ പാട്ടീല്‍ കപ്പ് വിജയിച്ചത്. കൂടാതെ ഗോവ കോര്‍പ്പറേറ്റ് ലീഗില്‍ ഫൈനലിലുമെത്തി. മുംബൈ താരങ്ങളെല്ലാം നല്ല ഫോമിലാണെന്നതാണ് മറ്റൊരു പ്രധാന കാര്യം’ തല്‍ജീന്ദര്‍ പറഞ്ഞു.

‘ഞാനും നല്ല ഫോമിലാണ്. കഴിഞ്ഞ കളിയില്‍ അര്‍ദ്ധ സെഞ്ച്വറി നേടാന്‍ കഴിഞ്ഞു. കളിയിലെ താരവും ഞാനായിരുന്നു. അതിനു തൊട്ടു മുമ്പുള്ള മത്സരങ്ങളിലും അങ്ങിനെ തന്നെ. 15 ബോളില്‍ നിന്നും പുറത്താകാതെ 37 റണ്‍സ് ഞാന്‍ നേടിയിരുന്നു. മികച്ച രീതിയില്‍ കഴിയുമെന്ന് തന്നെ ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. ടീമിനായി മികച്ച രീതിയില്‍ കളിക്കും മുംബൈ കപ്പുയര്‍ത്തുക എന്നതാണ് എന്റെ ആഗ്രഹം’ തല്‍ജിന്ദര്‍ പറഞ്ഞു.

‘രഞ്ജി ട്രോഫിയില്‍ രാജസ്ഥാനു വേണ്ടി സിക്സറുകള്‍ നേടിയത് പോലെ മുബൈയ്ക്കായും സിക്സറുകള്‍ പറത്തുമെന്നും അദ്ദേഹം പറഞ്ഞു.

Read more about:
EDITORS PICK
SPONSORED