നടി സബര്‍ണയുടെ ആത്മഹത്യയ്ക്ക് കാരണം ഇതാണ്‌; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്‌

Web Desk March 13, 2018

സീരിയല്‍ നടി സബര്‍ണ ആത്മഹത്യ ചെയ്തത് കടുത്ത മാനസിക സമ്മര്‍ദ്ദത്തെത്തുടര്‍ന്നെന്ന് സൂചന. ആത്മഹത്യ ചെയ്യുന്നതിനു മുമ്പുള്ള ദിവസങ്ങളില്‍ സബര്‍ണ കടുത്ത മാനസിക പിരിമുറുക്കത്തിലായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.

അവരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. വ്യക്തി ബന്ധങ്ങളിലെ തകര്‍ച്ചയും പ്രതീക്ഷയ്‌ക്കൊത്ത് അവസരങ്ങള്‍ ലഭിക്കാതിരുന്നതും സബര്‍ണയെ അസ്വസ്ഥയാക്കിയിരുന്നു.

സബര്‍ണ ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തില്‍ തന്നെയാണ് പോലീസ്. കയ്യിലെ ഞരമ്പ് മുറിച്ചിരുന്നു. സബര്‍ണ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെന്നൈയിലെ വീട്ടില്‍ സബര്‍ണയുടെ മൃതദേഹം കണ്ടെത്തിയത്.

സബര്‍ണ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഹരിചന്ദനം എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതയാണ് സബര്‍ണ. ഹരിചന്ദനത്തിലെ വില്ലത്തിയായിരുന്നു സബര്‍ണ. മായമോഹിനി എന്ന സീരിയലില്‍ ആണ്‍വേഷത്തിലും സബര്‍ണ അഭിനയിച്ചിരുന്നു.

Read more about:
RELATED POSTS
EDITORS PICK
SPONSORED