കഞ്ചാവിന്റെ മണമുള്ള നിഗൂഢതകള്‍ നിറഞ്ഞൊരു ഗ്രാമം, ഈ ഗ്രാമം നിങ്ങളെ പേടിപ്പെടുത്തും:ഭയമില്ലെങ്കില്‍ മലാനയിലേക്ക് ഒരു യാത്ര തിരിച്ചോളു

News Desk March 13, 2018

ഇതൊരു വേറിട്ട യാത്രയാണ്.പേടിപ്പെടുത്തുന്ന യാത്ര.ഇന്ത്യയില്‍ ഇങ്ങനെ ഒരു ഇടമുണ്ടോ എന്ന് സംശയിച്ചു പോകും. മലാന എന്ന ജനാധിപത്യ ഗ്രാമം. സ്വന്തമായി നിയമങ്ങളും വ്യത്യസ്ത ആചാരങ്ങളുമുള്ളവര്‍. എന്നാല്‍ ഇവിടെക്ക് ഉള്ള യാത്ര രസകരമായിരിക്കും. കഞ്ചാവിന്റെ മണമുള്ള നിഗൂഢതകള്‍ നിറഞ്ഞ ഒരു ഗ്രാമമാണ് മലാന. ഹരം പകരുന്ന കാഴ്ചകള്‍ മാത്രമല്ല ചൂഴ്ന്നു നില്‍ക്കുന്ന നിഗൂഢതകളുടെയും ലഹരി പകരുന്ന ഒന്നാം ക്ലാസ്സ് കഞ്ചാവിന്റേയും പേരിലാണ് മലാനയെ ലോകപ്രസക്തമാക്കുന്നത്.

കുളുവില്‍ നിന്നും 45 കിലോമീറ്റര്‍ സഞ്ചരിച്ചാലാണ് മലാനയില്‍ എത്തുവാന്‍ സാധിക്കുക ഏകദേശം ഒന്നര മണിക്കൂര്‍ മുകളില്‍ വേണം ഇവിടെ എത്തുവാന്‍. കസോളിലേക്കുള്ള പാതയില്‍ കുറച്ച് ദൂരം സഞ്ചരിച്ചു ഇടത്തോട്ട് തിരിഞ്ഞു വേണം മലനായില്‍ എത്തുവാന്‍.

തിരക്കൊട്ടും ഇല്ലാത്ത പാതയിലൂടെയാണ് യാത്ര ചെയ്യേണ്ടത്. പോകുന്ന വഴിക്കുള്ള പ്രധാന കാഴ്ചകളില്‍ ഒന്നാണ് മലാന ജലവൈദ്യുത പദ്ധതി. മല കയറാന്‍ തുടങ്ങും മുന്‍പ് ചൗക്കി എന്ന സ്ഥലത്താണ് ഈ പവര്‍ഹൌസ്. ചൗക്കിയില്‍നിന്ന് മുകളിലേക്കുള്ള യാത്ര ടാര്‍ ചെയ്തതും വീതി കുറഞ്ഞതുമായ റോഡിലൂടെയാണ്. ജനവാസം ഒട്ടും ഇല്ലാത്ത പ്രദേശം ആണ് ഇത്. ഒരുപാട് വ്യൂ പോയിന്റ്കള്‍ തുടര്‍ന്നുള്ള വഴികളില്‍ ഉണ്ട്. ഒറ്റപ്പെട്ട വീടുകളും കൃഷിയും ഒക്കെ മലനായിലേക്കുള്ള യാത്രയില്‍ കാണാന്‍ ആകും.

മലാന നദിയില്‍ നിര്‍മ്മിച്ചിരിക്കുന്ന അണക്കെട്ടിന് ശേഷം ഉള്ള റോഡ് ഏറെ ദുര്‍ഘടമാണ്. ഇവിടെ നിന്ന് 6 കിലോമീറ്റര്‍ കൂടി സഞ്ചരിക്കണം മലനായില്‍ എത്തുവാന്‍. ഈ റോഡിന്റെ ദുരവസ്ഥയായിരിക്കാം സഞ്ചാരികളെ മലനായില്‍ നിന്നും അകറ്റുന്നത്. അരകിലോമീറ്റര്‍ ദൂരമുള്ള മല തുരന്നുണ്ടാക്കിയ തുരങ്കവും പിന്നിട്ട് ഒടുവില്‍ മലനായില്‍ എത്തിച്ചേര്‍ന്നു.

മലാന ഗ്രാമത്തില്‍ ഇതുവരെ വാഹനം എത്തിച്ചേരില്ല 4 കിലോമീറ്റര്‍ ഇപ്പുറത്തു വാഹനം നിര്‍ത്തി കാല്‍നടയായി വേണം മലനായില്‍ എത്തുവാന്‍. ഗ്രാമത്തിലേക്കു സ്വാഗതം ഓതി വച്ചിരിക്കുന്ന ബോര്‍ഡ് പിന്നിട്ട് ഒരു ട്രക്കിങ്. കാടുകളും മലയും തോടും കടന്നു ഒരു യാത്ര. സമുദ്രനിരപ്പില്‍ നിന്നും 3049 മീറ്റര്‍ ഉയര്‍ത്തില്‍ ആണ് ഈ ഗ്രാമം. ഏകദേശം 1500റോളം ആണ് ഇവിടുത്തെ ജനസംഖ്യ. പൊതുവെ പുറംനാട്ടുകാരുമായി അധികം അടുപ്പം പുലര്‍ത്താത്ത ഇവര്‍ അവരുടേതായ ആചാരങ്ങളും വിശ്വാസങ്ങളും കാത്തുപോരുന്നു.

പൂര്‍ണ്ണമായും തടിയില്‍ തീര്‍ത്ത വീടുകളാണ് ഇവിടെയുള്ളതില്‍ അധികവും. മുകളിലെ നിലകളില്‍ ആണ് താമസം. മഞ്ഞുകാലത്തു ചൂട് കായാനുള്ള വിറകുകളും മറ്റും താഴത്തെ നിലയില്‍ ആണ് സൂക്ഷിക്കുക. കനാഷി എന്ന ഭാഷയാണ് ഇവര്‍ സംസാരിക്കുന്നത് ഇവിടെയുള്ളവര്‍ക്ക് മാത്രം അറിയാവുന്ന ഈ ഭാഷയാണ് ഇവരെ പുറംലോകവുമായി മാറ്റി നിര്‍ത്തുന്നത്. മലാനയിലെ ജനങ്ങള്‍ രജപുത് വംശത്തില്‍ പെട്ടവര്‍ ആണ്.

വീട്ടുമുറ്റങ്ങളില്‍ തഴച്ചുവളരുന്ന കഞ്ചാവ് ചെടികള്‍. മൂത്തചെടികള്‍ വെട്ടിയെടുത്തു മലാന ക്രീം ഉണ്ടാക്കുന്നവര്‍. ഈ കാഴ്ച ഇവിടെ സാധാരണമാണ്. മൂത്ത ചെടികളുടെ ഇലകള്‍ കയ്യില്‍ ഇട്ട് അമര്‍ത്തി തിരുമ്മുന്നു അപ്പോള്‍ കൈവെള്ളയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കറയാണ് മലാന ക്രീം. ഇത് ഒരു പ്രത്യേക രീതിയില്‍ തള്ളവിരല്‍കൊണ്ട് എടുത്ത് ശേഖരിക്കുന്നു. ഒരു കിലോ മലാന ക്രീമിന് 3 ലക്ഷം രൂപ വരെ വില വരും. ഗോവ മുതല്‍ ആംസ്റ്റര്‍ഡാം വരെ ഇതിന്റെ പ്രശസ്തി നീണ്ടുകിടക്കുന്നു. ഇവിടെ ഇത് ഒരു കുടില്‍വ്യവസായം പോലെ ചെയ്യുന്നു.

ഇവിടുത്തെ കാഴ്ചകള്‍ കാണുമ്പോള്‍ നാം സംശയിച്ചു പോയേക്കാം ഇത് ഇന്ത്യയില്‍ തന്നെ ഉള്ള സ്ഥലമാണോ എന്ന്. പുറംലോകം മലാനയെ സ്വതന്ത്രമായി വിട്ടിരിക്കുന്നു

Tags:
Read more about:
EDITORS PICK
SPONSORED