കൊച്ചുമക്കള്‍ സെല്‍ഫിയെടുക്കുന്നതിനിടെ അമ്മമ്മ കിണറ്റില്‍ വീഴുന്ന കാഴ്ച: പിന്നീട് സംഭവിച്ചത്, വീഡിയോ കണ്ടുനോക്കൂ

Sruthi March 13, 2018
video

ആലപ്പുഴ: അമ്മമ്മ കിണറ്റില്‍ വീഴുന്ന ദൃശ്യം കൊച്ചുമക്കളുടെ ഫോണില്‍. സെല്‍ഫി എടുക്കുന്നതിനിടെയാണ് സംഭവം. ആള്‍മറയില്ലാത്ത കിണറായിരുന്നു. ആലപ്പുഴയിലാണ് അപകടം നടന്നത്. രണ്ട് ആണ്‍കുട്ടികള്‍ കിണറിനടുത്ത് കളിക്കുന്നതും ഇതില്‍ മൂത്ത കുട്ടി ഇതെല്ലാം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്യുകയായിരുന്നു.

ഇതിനിടെ വെള്ളം കോരാന്‍ വന്നതായിരുന്നു അവരുടെ അമ്മമ്മ. കുട്ടികള്‍ കിണറിനടുത്തേക്ക് വന്നപ്പോള്‍ അവിടെ നിന്ന് പോകാന്‍ അമ്മമ്മ അവരെ ശാസിക്കുന്നതും കേള്‍ക്കാം. അല്‍പ്പസമയത്തിന് ശേഷം മൂത്ത കുട്ടി സെല്‍ഫിയെടുക്കാന്‍ നോക്കുമ്പോഴായിരുന്നു അമ്മമ്മ കിണറ്റില്‍ വീണത്.

കുട്ടികള്‍ തിരിഞ്ഞു നോക്കുമ്പോഴേക്കും അമ്മമ്മ കിണറ്റില്‍ വീണിരുന്നു. അലറി കരയുന്ന അമ്മമ്മയെ കണ്ട് പേടിച്ച് വിറച്ച കുട്ടികള്‍ അച്ഛനെ വിളിക്കാന്‍ ഓടി. നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് സ്ത്രീയെ കിണറ്റില്‍ നിന്നും രക്ഷിച്ചു. പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.

Read more about:
EDITORS PICK
SPONSORED