പ്രമുഖ ജ്വല്ലറി ഉടമകള്‍ 14 ബാങ്കുകളെ കബളിപ്പിച്ച് മുങ്ങി: 824 കോടി തട്ടിയെടുത്തതായി സിബിഐ, ഒറ്റ രാത്രി കൊണ്ട് ജ്വല്ലറി പൂട്ടി ഉടമകള്‍ എവിടേക്ക് മുങ്ങി?

Sruthi March 22, 2018
gold

നീരവ് മോദിക്കുപിന്നാലെ കനിഷ്‌ക് ജ്വല്ലറി ഉടമകള്‍ ബാങ്കുകളെ കബളിപ്പിച്ച് മുങ്ങി. 14 ബാങ്കുകളില്‍ നിന്നാണ് 824 കോടി രൂപയോളമാണ് തട്ടിയെടുത്തത്. ബാങ്കുകളുടെ പരാതിയനുസരിച്ച് കനിഷ്‌ക് ജ്വല്ലറിയില്‍ സിബിഐ റെയ്ഡ് നടത്തി. പലിശയടക്കം 1000 കോടി രൂപയുടെ നഷ്ടമാണ് ബാങ്കുകള്‍ക്കുണ്ടായിരിക്കുന്നത്. എസ്ബിഐ ആണ് കഴിഞ്ഞ മാസം ജ്വല്ലറിക്കെതിരെ പരാതി നല്‍കിയത്.

കണക്കില്‍ തട്ടിപ്പ് കാണിച്ച് ഒരു ദിവസം പെട്ടെന്ന് സ്ഥാപനം പൂട്ടി ഉടമകള്‍ മുങ്ങുകയായിരുന്നു. തട്ടിപ്പ് നടത്തിയ അക്കൗണ്ടിനെക്കുറിച്ച് 2017 നവംബര്‍ 11ന് എസ്ബിഐ ആര്‍ബിഐയ്ക്ക് വിവരം നല്‍കിയിരുന്നു. തുടര്‍ന്ന് മറ്റ് ബാങ്കുകളും ഇതേ പരാതിയുമായി രംഗത്തുവന്നു. 2017 മാര്‍ച്ചിലാണ് ജ്വല്ലറി തിരിച്ചടവില്‍ കൃത്രിമം കാണിച്ചത്. ഏപ്രില്‍ മാസത്തോടെ 14 ബാങ്കുകളിലേക്കുള്ള തരിച്ചടവും അവര്‍ നിര്‍ത്തുകയായിരുന്നു.

jewellery

ഭൂമേഷ് കുമാര്‍ ജെയിന്‍, ഭാര്യ നീതാ ജെയിന്‍ എന്നിവരാണ് ചെന്നൈയിലെ ടി നഗര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജ്വല്ലറി ശൃംഖലയുടെ ഉടമകള്‍. മൗറീഷ്യസില്‍ താമസമാക്കിയ ഇവരെ പിന്നീട് ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ജ്വല്ലറികളൊക്കെ അടച്ചുപൂട്ടുകയും ചെയ്തു. 2007 മുതല്‍ എസ്ബിഐയില്‍ നിന്ന് കനിഷ്‌ക് ജ്വല്ലറി വായ്പ എടുത്തിട്ടുണ്ട്.

bank

ഐസിഐസിഐ ബാങ്കില്‍ നിന്ന് എടുത്ത വായ്പകൂടി 2008ല്‍ എസ്ബിഐ ഏറ്റെടുത്തിരുന്നു. 011 ല്‍ പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകള്‍ക്കൊപ്പം മള്‍ട്ടിപ്പിള്‍ ബാങ്കിങ്ങ് സംവിധാനത്തിലേക്ക് വായ്പകള്‍ മാറ്റുകയായിരുന്നു. 2012 മുതല്‍ ജ്വല്ലറിയിലേക്ക് സ്വര്‍ണ്ണം വാങ്ങിയിരുന്നത് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് എടുത്ത വായ്പ ഉപയോഗിച്ചായിരുന്നുവെന്നും എസ്ബിഐ അറിയിച്ചു.

gold

Read more about:
RELATED POSTS
EDITORS PICK