ട്രെയിന്‍ യാത്രക്കാര്‍ ശ്രദ്ധിക്കുക: ഇനി ട്രെയിനില്‍ നിന്നും വാങ്ങുന്ന ഭക്ഷണത്തിന് ബില്‍ തന്നില്ലെങ്കില്‍ പൈസ നല്‍കേണ്ട, പുതിയ നിയമവുമായി ഇന്ത്യന്‍ റെയില്‍വെ

Sruthi March 22, 2018
food

ട്രെയിനില്‍ നിന്നും ഭക്ഷണം വാങ്ങിക്കുന്നവര്‍ ഒരു കാര്യം ശ്രദ്ധിക്കാറുണ്ടോ? നിങ്ങള്‍ക്ക് അവര്‍ ബില്‍ തരാതെ ഭക്ഷണത്തിന് എങ്ങനെ പണം നല്‍കും? ഇന്ത്യന്‍ റെയില്‍വെ പുതിയ നിയമവുമായി രംഗത്തെത്തി. ഇന്ത്യന്‍ റെയില്‍വെ പുതിയ പോളിസി പ്രകാരം ബില്‍ നല്‍കാത്ത ഒരു ഭക്ഷണത്തിനും പണം നല്‍കേണ്ടതില്ല.

ട്രെയിനില്‍ നിന്നും വെള്ളം ആയാലും ഭക്ഷണമായാലും ബില്‍ തരാതെ പണം നല്‍കരുതെന്നാണ് പുതിയ ഉത്തരവ്.

train

യാത്രക്കാരില്‍ നിന്നും അമിത ചാര്‍ജ് ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടിയെന്ന് റെയില്‍വെമന്ത്രി പിയുഷ് ഗോയല്‍ പറയുന്നു.ഈ മാസം 31നുള്ളില്‍ പുതിയ നിയമം പ്രാവര്‍ത്തികമാകും.

എല്ലാ യാത്രക്കാരിലും ഈ വിവരം എത്തിക്കാനുള്ള മെസേജുകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍ ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റില്‍ ഈ വിവരം ചേര്‍ക്കുന്നതായിരിക്കും. അധികചാര്‍ജ് ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 7000 തോളം പരാതികളാണ് കഴിഞ്ഞവര്‍ഷം ലഭിച്ചത്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള പരാതികളുടെ കണക്കുകളാണിത്.

food

നിയമം പാലിക്കാതെ ഇനി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍പന നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും റെയില്‍വെമന്ത്രി അറിയിച്ചു. ഇവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും അറിയിച്ചു. പല തവണ ഇത്തരത്തില്‍ വിതരണം ചെയ്യണമെന്ന് അറിയിച്ചിട്ടും പല കാരണങ്ങള്‍ പറഞ്ഞ് ഒഴിയുകയായിരുന്നു. യാത്രയ്ക്കിടെ ബില്‍ ബുക്ക് കൊണ്ടുനടക്കാന്‍ പറ്റില്ലെന്ന കാരണവും ഇവര്‍ മുന്നോട്ട് വെച്ചിരുന്നു.

train

Read more about:
RELATED POSTS
EDITORS PICK