‘ചെന്നൈ വാരം’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വി.എ ശ്രീകുമാര്‍ മേനോന്‍ നിര്‍വഹിച്ചു

Web Desk March 22, 2018

നവാഗതനായ അമല്‍ നൗഷാദ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന’ ചെന്നൈ വാരം’ എന്ന പുതിയ തമിഴ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നിര്‍വ്വഹിച്ചു.

ഏഷ്യയിലെ ഏറ്റവും വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന രണ്ടാമൂഴം, ഒടിയന്‍ തുടങ്ങിയ ബ്രഹ്മാണ്ഡ ചലച്ചിത്രങ്ങളുടെ സംവിധായകനായ വി.എ ശ്രീകുമാര്‍ മേനോനാണ് പ്രഖ്യാപനം നടത്തിയത്. ചിത്രീകരണം പുരോഗമിക്കുന്ന ഒടിയന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു പ്രഖ്യാപനം.

ഇന്ത്യന്‍ ചലചിത്ര ലോകത്തെ പ്രശ്‌സ്ത സംവിധായകനും എഡിറ്ററും അഞ്ച് തവണ ദേശീയ പുരസ്‌കാര ജേതാവുമായ ശ്രീ.ബി. ലെനിന്‍ ആദ്യമായി ക്യാമറക്ക് മുന്‍പിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തമിഴ് താരം ചാര്‍ളിയും ചിത്രത്തിലെത്തുന്നുണ്ട്.

ചെന്നൈ ഫ്രെയിംസ് എന്റര്‍ടെയിന്‍മെന്‍സിന്റെ ബാനറില്‍ പ്രദീപ് ശ്രീധറാണ് ചിത്രം നിര്‍മിക്കുന്നത്. ദേവന്‍ മോഹന്‍ ചിത്രത്തിന്റെ ഛായാഗ്രണം നിര്‍വഹിക്കും.

സഞ്ജയ് പ്രസന്നനാണ് ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്. എഡിറ്റിംഗ് ബില്‍ ക്ലിഫേര്‍ഡ്, കലാസംവിധാനം: ജോസഫ് എഡ്വേര്‍ഡ്. 2015-ലെ ചെന്നൈ വെള്ളപ്പൊക്കം പ്രമേയമാക്കി നിര്‍മിക്കുന്ന ചിത്രം ഈ വര്‍ഷം പകുതിയോടെ തീയേറ്ററുകളിലേക്കെത്തും.

Read more about:
RELATED POSTS
EDITORS PICK