ഗർഭഛിദ്ര മരുന്നുകളുടെ ലഭ്യത ഓൺലൈനിൽ വ്യാപകം: കേരളത്തിലേക്കും ഇവ വന്‍തോതില്‍ എത്തുന്നതായി റിപ്പോർട്ട്

Pavithra Janardhanan March 23, 2018

ഗർഭഛിദ്ര മരുന്നുകളുടെ ലഭ്യത ഓൺലൈനിൽ വ്യാപകം .ഗര്‍ഭം അലസിപ്പിക്കാനുള്ള മൈഫിപ്രിസ്റ്റോണ്‍, മിസോപ്രസോള്‍ ഗുളികകള്‍ അടങ്ങിയ കിറ്റുകള്‍ നെറ്റ് ഫാര്‍മസി വഴി വില്‍ക്കുന്നെന്നു പരാതി വന്നതോടെയാണ് കേന്ദ്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്.ഡി.എ) ഇടപെട്ടത് .ഗൈനക്കോളജിസ്റ്റ് മാത്രം കുറിക്കേണ്ടതും നിയമം പാലിച്ചുമാത്രം വില്‍ക്കേണ്ടതുമായ മരുന്നുകളാണ് ഓണ്‍ ലൈനിലൂടെ വ്യാപകമായി വിറ്റഴിക്കുന്നത്. ലൈംഗികാവ യവങ്ങള്‍ക്കുള്ളില്‍ ഉപയോഗിക്കുന്ന ഇത്തരം മരുന്നുകളുടെ ദുരുപയോഗം നിരവധി പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ ഇത്തരം മരുന്നുകള്‍ രഹസ്യ സ്വഭാവത്തില്‍ ലഭിക്കുന്നതിനാല്‍ വിദ്യാര്‍ഥിക ള്‍ക്കിടയില്‍പ്പോലും ദുരുപയോഗങ്ങള്‍ക്കു സാധ്യതയേറെയാണ്. കേരളത്തിലേക്കും ഇവ വന്‍തോതില്‍ എത്തുന്നതായാണ് ഈ രംഗത്തുള്ളവര്‍ നല്‍കുന്ന വിവരം.

എ. ഇ- ഫാര്‍മസിയില്‍ നിന്നു മഹാരാഷ്ട്ര കെമിസ്റ്റ് അസോസിയേഷന്‍ വാങ്ങിയ മരുന്നുകള്‍ തെളിവായി നൽകിയതിനെ തുടർന്നാണ് നടപടി. പേശി കോച്ചിവലിക്കല്‍, അമിത രക്തസ്രാവം, അണുബാധ, മനംപിരട്ടല്‍, ഛര്‍ദ്ദില്‍, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും. മരുന്ന് ഉപയോഗിച്ചുള്ള ഗര്‍ഭം അലസിപ്പിക്കല്‍ ശ്രമം പരാജയപ്പെട്ടാല്‍ ശസ്ത്രക്രിയ അനിവാര്യവുമാകും.

Read more about:
EDITORS PICK