ഇളയരാജയില്‍ ഞെട്ടിപ്പിക്കുന്ന മേക്കോവറുമായി പക്രു

Jaisha March 23, 2018

അപ്പോത്തിക്കിരി, മേല്‍വിലാസം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മാധവ് രാദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇളയരാജ. ചിത്രത്തില്‍ കിടിലന്‍ മെയ്‌ക്കോവറിലാണ് ഗിന്നസ് പക്രു എത്തുന്നത്.

ഇതു വരെ കണ്ടതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ കഥാപാത്രമായിരിക്കും ചിത്രത്തില്‍ പക്രുവിന്റേതെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത്. കുറ്റിത്താടിയും മീശയും കണ്ണടയുമൊക്കെയായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് പക്രുവിന്റെ ഇളയരാജയിലെ ലുക്ക്.

ഊതിയാലണയില്ല ഉലയിലെ തീ ഉള്ളാകെയാളുന്നു ഉയിരിലെ തീ."ഇളയരാജ"

Posted by Madhav Ramadasan on Thursday, March 22, 2018

‘ഊതിയാലണയില്ല ഉളയില്ല തീ, ഉള്ളാകെയാളുന്നു ഉയിരിലെ തീ’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ കഥ മാധവ് രാംദാസിന്റേതു തന്നെയാണ്. സുദീപ് ടി ജോര്‍ജാണ് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായ വിവരവും പേര് തീരുമാനിക്കപ്പെട്ട വിവരവും നേരത്തെ സംവിധായകന്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. ഏപ്രിലില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

Read more about:
EDITORS PICK