ഇംഗ്ലീഷ് സംസാരിച്ച് അപമാനിച്ചു: കളിയാക്കല്‍ സഹിക്കാന്‍ വയ്യാതായപ്പോള്‍ കൂട്ടുകാരനെ കഴുത്തറുത്ത് കൊന്നു

Sruthi March 23, 2018
death

ഇംഗ്ലീഷ് ഭാഷ സംസാരിച്ചെന്ന പേരില്‍ കൂട്ടുകാരനെ കഴുത്തറുത്ത് കൊന്നു. 21കാരനായ യുവാവ് 18കാരനായ സുഹൃത്തിനെയാണ് കത്തിക്കൊണ്ട് കുത്തി കൊന്നത്. 54 തവണ കുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുഹമ്മദ് അമിര്‍ അബ്ദുള്‍ വാഹിദ് റഹിന്‍ കൊലപാതകം നടത്തി പോലീസ് സ്‌റ്റേഷനില്‍ ചെന്ന് കുറ്റം സമ്മതിക്കുകയായിരുന്നു.

മുഹമ്മദ് അഫ്രോസ് അലം ഷെയ്ഖാണ് കൊല്ലപ്പെട്ടത്. വിദ്യാഭ്യാസം കുറവായ മുഹമ്മദ് അമിര്‍ അബ്ദുള്‍ വാഹിദ് റഹിനോട് ഇംഗ്ലീഷില്‍ സംസാരിച്ചതാണ് പ്രശ്‌നത്തിന് വഴിവെച്ചത്. ഷെയ്ഖിന്റെ കളിയാക്കല്‍ സഹിക്കാന്‍ വയ്യാതായപ്പോള്‍ മുന്‍പേ അക്രമിക്കണമെന്ന് പദ്ധതിയിട്ടിരുന്നു. പറ്റിയ സമയത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു മുഹമ്മദ് അമിര്‍ അബ്ദുള്‍ വാഹിദ് റഹിന്‍.

murder

വ്യാഴാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. ഇരുവരും അന്ന് മദ്യപിച്ചാണ് എത്തിയത്. തുടര്‍ന്ന് ശുചിമുറിയിലേക്ക് പോയ ഷെയ്ഖിനെ അമിര്‍ പിന്തുടരുകയും അവിടെ വച്ച് കഴുത്തറുക്കുകയും ശരീരത്തില്‍ 54 തവണ കുത്തികൊല്ലുകയുമായിരുന്നു. കഴുത്തിലും വയറിലും മാറി മാറി കുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു.

crime

കൊല ചെയ്ത ശേഷം മൃതദേഹം ഉപേക്ഷിക്കുകയും ചെയ്തു. മുംബൈയിലെ രഹേജ പാലത്തിന് താഴെ നിന്നാണ് പോലീസിന് ഷെയ്ഖിന്റെ മൃതദേഹം കണ്ടുകിട്ടിയത്.

blood

Tags: , , ,
Read more about:
RELATED POSTS
EDITORS PICK