ഒടിയനിലെ മോഹന്‍ലാലിന്റെ വിശ്വരൂപം പുറത്തുവിട്ടതിനുപിന്നാലെ മഞ്ജു വാര്യരുടെ ലുക്കും പുറത്ത്: ചിത്രങ്ങള്‍ കാണാം

Sruthi March 23, 2018
manju

മോഹന്‍ലാലിന്റെ ഒടിയനിലെ വിശ്വരൂപം പുറത്തുവിട്ടതിനുപിന്നാലെ മഞ്ജു വാര്യരുടെ ലുക്കും വൈറലാകുന്നു. ഒടിയനില്‍ ശാലീന സുന്ദരിയായി മഞ്ജു വാര്യര്‍ നില്‍ക്കുന്ന ഫോട്ടോയാണ് പുറത്തുവന്നത്. വെള്ള സാരിയുടുത്തു ഷൂട്ടിങ് സെറ്റില്‍ നിക്ക് ഉട്ടുമായി സംസാരിക്കുന്ന ചിത്രങ്ങളാണ് വൈറലായത്. ഒടിയന്റെ അവസാന ഷൂട്ട് പാലക്കാട് പുരോഗമിക്കുകയാണ്.

മോഹന്‍ലാലിന്റെയും മഞ്ജു വാര്യരുടെയും പ്രകാശ് രാജിന്റെയും ചെറുപ്പകാലമാണ് പ്രധാനമായും ഈ ഷെഡ്യൂളില്‍ ചിത്രീകരിക്കുക. പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ഒളപ്പമണ്ണമനയിലാണ് ഷൂട്ട് നടക്കുന്നത്. നിക്ക് ഉട്ടിനെ ബഹുമാനത്തോടെ കൈകൂപ്പി സ്വീകരിക്കുന്ന ഫോട്ടോയും കാണാം. മോഹന്‍ലാലിനെ കാണാനെത്തിയതായിരുന്നു ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ട്.

manju-warrier

കഴിഞ്ഞ ദിവസം മോഹന്‍ലാലുമായി നിക്ക് ഉട്ട് ഭക്ഷണം കഴിക്കുന്നതും സംസാരിക്കുന്നതുമായ ചിത്രങ്ങള്‍ വൈറലായിരുന്നു. ഒടിയനിലെ തന്റെ ലുക്ക് പുറത്തുവിട്ടുകൊണ്ട് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഭയപ്പെടുത്തുന്ന തരത്തിലുള്ള വിശ്വരൂപമായിരുന്നു. ആരാധകരെ ആവേശത്തിന്റെ കൊടിമുടിയില്‍ നിര്‍ത്തുകയാണ് മോഹന്‍ലാല്‍.

odiyan

വി.എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണന്‍ ആണ്. വിവിധ ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുക. സിനിമയ്ക്കായി താരം ഭാരം കുറച്ച് ചെറുപ്പമായത് വലിയ വാര്‍ത്തയായിരുന്നു.

lal

prakashraj

Read more about:
EDITORS PICK