തെരുവ് നായകളുടെ ആക്രമണത്തെത്തുടര്‍ന്ന് ഭയന്നോടിയ ആന വീണു പരിക്കേറ്റ് ചരിഞ്ഞു

Web Desk March 23, 2018

തെരുവുനായയെ പേടിച്ച് ഭയന്നോടിയ ആന വീണു പരിക്കേറ്റ് ചരിഞ്ഞു. തിരുവണ്ണാമമലൈ അരുണാചലേശ്വര്‍ ക്ഷേത്രത്തിലെ രുക്കു എന്ന ആനയാണ് ചരിഞ്ഞത്. 30ാം പിറന്നാളിന് 15 ദിവസം ശേഷിക്കെയാണ് ആനയുടെ വിയോഗം. നാടിനെയാകെ ദു:ഖത്തിലാഴ്ത്തി ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

തമിഴ്നാട് സര്‍ക്കാരാണ് മൂന്ന് വയസുളളപ്പോള്‍ ആനയെ ക്ഷേത്രത്തിന് കൈമാറിയത്. 27 വര്‍ഷമായി ക്ഷേത്രത്തിന്റെ ഭാഗമായിരുന്നു ആന. ബുധനാഴ്ച രാത്രി 9 മണിയോടെ ആനയെ പതിവ് വ്യായാമത്തിനായി അമ്പലത്തില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോയിരുന്നു. നടത്തത്തിനിടെ ഒരു കൂട്ടം തെരുവുനായ്ക്കള്‍ കുരച്ച് കൊണ്ട് ആനയക്കും പാപ്പാന്മാര്‍ക്കും നേരെ പാഞ്ഞടുത്തു.

വിരണ്ടോടിയ ആന പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡില്‍ ചെന്ന് ഇടിച്ചുവീണു. പിന്നാലെയെത്തിയ പാപ്പാന്മാര്‍ ആനയെ സമാധാനിപ്പിച്ച ശേഷം തിരികെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നു. എന്നാല്‍ മറ്റൊരു തെരുവുനായ ഈ ഷെഡിനകത്ത് ആനയെ ആക്രമിച്ചു.

തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടാന്‍ ശ്രമിച്ച ആന ഷെഡിനോട് ചേര്‍ന്ന് സ്ഥാപിച്ച ഇരുമ്പുമറയില്‍ തട്ടി വീണു. അപകടത്തില്‍ മസ്തകത്തിന് ക്ഷതമേറ്റു. നിരവധി പരിക്കുകളും ഉണ്ടായി. ഡോക്ടര്‍ സ്ഥലതെത്തി പരിശോധന നടത്തിയെങ്കിലും രണ്ട് മണിക്കൂറിന് ശേഷം ആന ചരിഞ്ഞു.

ആഞ്ജനേയര്‍ ക്ഷേത്രത്തിന് സമീപമാണ് ആനയെ അടക്കിയത്. ആനയ്ക്ക് വേണ്ടി പ്രത്യേക പൂജകള്‍ ക്ഷേത്രത്തില്‍ നടന്നു.

Tags: ,
Read more about:
RELATED POSTS
EDITORS PICK