അകാലനര; കാരണങ്ങളും പരിഹാരവും

Jaisha March 23, 2018

ചെറുപ്പക്കാര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിള്‍ ഒന്നാണ് അകാലനര. 20 വയസിന് മുമ്പ് തന്നെ ഇന്ന് പലരുടെയും മുടി നരയ്ക്കുന്നതായി കാണാം. ഇത് ചെറുപ്പക്കാരിലെ ആത്മവിശ്വാസം കുറയുന്നതിന് പോലും കാരണമാകാറുണ്ട്. അകാലനരയ്ക്ക് പ്രതിവിധി തേടി പലവിധത്തിലുള്ള ഉത്പന്നങ്ങള്‍ ഉപയോഗിച്ച് ഫലം കാണാതെ നിരാശരാവുകയാണ് പലരും. എന്നാല്‍ കാരണമറിഞ്ഞ് ചികിത്സിച്ചാല്‍ അകാലനര വേരോടെ പിഴുത് മാറ്റാവുന്നതേയുള്ളൂ.

അകാലനരക്ക് കാരണമാകുന്ന പ്രധാനഘടകങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

 

  • മെലാനിന്റെ കുറവ് 

മുടികള്‍ക്ക് കറുപ്പ് നിറം നല്‍കുന്ന ഘടകമാണ് മെലാനിന്‍. ശരീരത്തിലെ മെലാനിന്റെ ഉത്പാദനം കുറയുമ്പോള്‍ സ്വാഭാവികമായും മുടി നരയ്ക്കുന്നു. വിറ്റാമിന്‍ ബി12-ന്റെ കുറവാണ് ഈ അവസ്ഥക്ക് കാരണമാകുന്നത്.

  • ഹൈഡ്രജന്‍ പെറോക്‌സൈഡ്

ഹെയര്‍ സെല്‍സ് അമിതമായി ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉത്പാദിപ്പിക്കുന്നത് മുടി നരയ്ക്കുന്നതിന് കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

  • പാരമ്പര്യം

ചെറുപ്പത്തിലെ മുടി നരയ്ക്കുന്നതും പാരമ്പര്യവും തമ്മില്‍ ശക്തമായ ബന്ധമുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

  • പോഷകാഹാരക്കുറവ്

മുടി നരയ്ക്കുന്നതിനുള്ള ഏറ്റവും പ്രധാന കാരണമാണ് പോഷകാഹാരക്കുറവ്. ഭക്ഷണത്തിലെ മിനറലുകളുടെയും വിറ്റാമിനുകളുടെയും കുറവ് അകാലനരയ്ക്ക് കാരണമാകുന്നു.

  • പുകവലി
  • ചില മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം

ഈ പ്രശ്‌നങ്ങള്‍ക്കൊക്കെയുള്ള പരിഹാരം നമ്മുടെ വീട്ടില്‍ തന്നെയുണ്ട്. അവയെന്തൊക്കെയെന്ന് നോക്കാം

കറിവേപ്പിലയും വെളിച്ചെണ്ണയും

 

മുടി വളരുന്നതിനാവശ്യമായ ഘടകങ്ങളിലൊന്നാണ് വെളിച്ചെണ്ണ. ഇത് ഒരു നല്ല പ്രകൃതിദത്ത കണ്ടീഷണര്‍ കൂടിയാണ്. കറിവേപ്പലയിട്ട് കാച്ചിയ വെളിച്ചെണ്ണ തലയില്‍ തേക്കുന്നത് അകാലനര ഇല്ലാതാക്കാന്‍ സഹായിക്കും.

ഉള്ളിയും നാരങ്ങാനീരും

പണ്ട് മുതല്‍ക്കെ മുടിയുടെ സംരക്ഷണത്തിനായി ഉപയോഗിച്ചു വരുന്ന ഒന്നാണ് ചെറിയുള്ളി. ചെറിയുള്ളിയും നാരങ്ങാനീരും ചേര്‍ത്തുള്ള മിശ്രിതം തലയില്‍ തേച്ച് പിടിപ്പിച്ച് 30 മിനിറ്റിന് ശേഷം കഴുകി കളയുക.

ഹെന്ന പാക്ക്

രണ്ട് ടേബിള്‍സ്പൂണ്‍ മൈലാഞ്ചിപൊടിയിലേക്ക് ഒരു മുട്ടയും ഒരു ടേബിള്‍സ്പൂണ്‍ തൈരും ചേര്‍ത്ത് ഹെന്ന പാക്ക് തയ്യാറാക്കാം. ഇത് അകാലനര ഇല്ലാതാക്കുന്നതിനൊപ്പം തന്നെ മുടി വളരുന്നതിനും സഹായിക്കുന്നു.

കടുകെണ്ണ

അകാല നര അകറ്റുന്നതിന് മാത്രമല്ല, മുടി വളരുന്നതിനും, തിളക്കം വര്‍ധിപ്പിക്കുന്നതിനും കടുകെണ്ണ സഹായിക്കുന്നു.

നെല്ലിക്ക

നെല്ലിക്കാനീരില്‍ അല്‍പ്പം ബദാം ഓയിലും നാരങ്ങാനീരും ചേര്‍ത്ത് മിശ്രിതം ഉണ്ടാക്കുക. ദിവസവും രാത്രി ഇത് ഉപയോഗിച്ച് തല മസാജ് ചെയ്യണം.

 

 

Read more about:
EDITORS PICK