കപ്പുമില്ല കലിപ്പുമില്ല, കടം മാത്രം ബാക്കി! സൂപ്പര്‍കപ്പിലും മഞ്ഞപ്പടയ്ക്ക് തോല്‍വി

Web Desk April 6, 2018

സൂപ്പര്‍ കപ്പിലെ നോക്കൗട്ട് മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനു തോല്‍വി. നെറോക്കാ എഫ്.സിയോടാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി വഴങ്ങിയത്. 2-0 ത്തിനു മുന്നിട്ട് നിന്നശേഷമാണ് ബ്ലാസ്റ്റ്ഴേസ് 3-2 ന്റെ തോല്‍വി ഏറ്റുവാങ്ങിയത്.

മത്സരത്തിന്റെ എഴുപതാം മിനുട്ട് വരെ മുന്നിട്ടു നിന്ന ബ്ലാസ്റ്റേഴ്സിനെ അവസാന 20 മിനിട്ടില്‍ നെറോക്ക അട്ടിമറിക്കുകയായിരുന്നു. 70-ാം മിനിട്ടില്‍ സുഭാഷാണ് നെറോക്കയുടെ ആദ്യ ഗോള്‍ മടക്കിയത്. പിന്നാലെ 78 ാം മിനിട്ടില്‍ രണ്ടാം ഗോളും 82 ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ മൂന്നാം ഗോളും നെറോക്ക സ്വന്തമാക്കുകയായിരുന്നു.

കളിയുടെ ആദ്യ പകുതിയില്‍ ആധിപത്യം നേടിയ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയുടെ തുടക്കത്തിലും അത് ആവര്‍ത്തിച്ചെങ്കിലും മണിപ്പൂരിന്റെ കരുത്തിനു മുന്നില്‍ മുട്ടുകുത്തി.

നേരത്തെ മത്സരം പത്ത് മിനുട്ട് പൂര്‍ത്തിയായതിനു പിന്നാലെയായിരുന്നു കേരളം ആദ്യ ഗോള്‍ നേടിയത്. പതിനൊന്നാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി കിക്കിലൂടെയാണ് വിക്ടര്‍ പുള്‍ഗയാണ് കേരളത്തിന്റെ സ്‌കോര്‍ ബോര്‍ഡ് തുറന്നത്.

മത്സരത്തിന്റെ 49-ാം മിനിട്ടില്‍ പുള്‍ഗയുടെ മുന്നേറ്റത്തില്‍ നിന്നാണ് കേരളത്തിന്റെ രാണ്ടാം ഗോള്‍ നേട്ടവും. നെറോക്കന്‍ മിഡ്ഫീല്‍ഡിനെ മറികടന്ന് പുള്‍ഗ നല്‍കിയ ബാക്ക് ഹീല്‍ പാസ് സ്വീകരിച്ച പെക്കൂസണ്‍ പ്രശാന്തിനു പന്ത് നല്‍കുകയായിരുന്നു. ഗോള്‍ പോസ്റ്റിനു മുന്നില്‍ നിന്ന് പ്രശാന്ത് തൊടുത്ത ഷോട്ടിലൂടെയാണ് പ്രശാന്ത് ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍ നേടിയത്.

Read more about:
EDITORS PICK
SPONSORED