പിറന്നാള്‍ ദിനത്തില്‍ മലയാളി മേക്ക്അപ്പ്മാനെ ഞെട്ടിച്ച് താരസുന്ദരി; സമ്മാനമായി നല്‍കിയത് ജീപ്പ് കോംപസ് എസ്.യു.വി

Web Desk April 22, 2018

വാഹന വിപണിയില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ് അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ജീപ്പിന്റെ കോംപസ് എസ്.യു.വി. കോംപസിനെക്കുറിച്ചുള്ള വാര്‍ത്തകളാണ് ദിവസവും വാഹന മേഖലകളില്‍ നിന്നും പുറത്തു വരുന്നത്. വാഹനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കൂടുതലും വരുന്നത് സിനിമാ മേഖലയില്‍ നിന്നുമാണ്. അത്തരത്തില്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ വാഹനത്തെ സംബന്ധിച്ച് പുറത്തു വന്നിരിക്കുന്നത്.

താരസുന്ദരി തന്റെ മേക്ക്അപ്പ്മാന് സമ്മാനിച്ച കോംപസിനെക്കുറിച്ചാണ്. ബോളിവുഡ് താര സുന്ദരി ജാക്വിലിന്‍ ഫെര്‍ണാണ്ടസാണ് തന്റെ മേക്ക്അപ്പ് ആര്‍ട്ടിസ്റ്റിനു പിറന്നാള്‍ സമ്മാനമായി കോംപസ് നല്‍കിയത്.

മലയാളിയായ തന്റെ മുഖ്യ മേക്കപ്പ്മാനാണ് ജാക്വിലിന്‍ കോംപസ് സമ്മാനിച്ചത്. നേരത്തെ ജാക്വിലിന്‍ ഫെര്‍ണാണ്ടസും ജീപ്പ് കോംപസ് സ്വന്തമാക്കിയിരുന്നു. മുമ്പ് ബോളീവുഡ് താരങ്ങളായ അക്ഷയ് കുമാറും, സംവിധായകനും നിര്‍മാതാവുമായ ഫര്‍ഹാന്‍ അക്തറും, മലയാള സിനിമാ നടന്‍ ഇര്‍ഷാദ്, സംവിുധായകന്‍ മിഥുന്‍ മാനുവല്‍ എന്നിവരും ജീപ്പ് സ്വന്തമാക്കിയിരുന്നു.

അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്റെ കോംപസ് എസ്.യു.വി ഇന്ത്യയിലെത്തിയിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ. എന്ന വന്നതു മുതല്‍ റെക്കോര്‍ഡ് വില്‍പനയാണ് കോംപസ് നേടിയിരിക്കുന്നത്. ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലെന്ന പ്രത്യേകതയോടെ 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്.

14.95 ലക്ഷം രൂപയാണ് ബേസ് മോഡല്‍ കോംപാസിന്റെ ഡല്‍ഹി എക്സ്ഷോറൂം വില. ടോപ് സ്പെക്കിന് 20.65 ലക്ഷം രൂപയും. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. വില ഇത്രയധികം കുറയാന്‍ കാരണം ഇതാണ്.

2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 3750 ആര്‍പിഎമ്മില്‍ 173 ബിഎച്ച്പി പവറും 1750-2500 ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വഹിക്കുക. 17.1 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. എബിഎസ്, എയര്‍ബാഗ്, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ടിസിഎസ് തുടങ്ങി ഇരുപതോളം സുരക്ഷാസന്നാഹങ്ങളും വാഹനത്തിനുണ്ട്.

Read more about:
EDITORS PICK