പിരിഞ്ഞതിനുശേഷം വര്‍ഷങ്ങള്‍ക്കുശേഷം ഒന്നിച്ച് സ്റ്റേജില്‍: രണ്‍ബീറിന്റെ മുഖത്തുപോലും നോക്കാതെ ദീപിക, ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ അവഗണിച്ചു, വീഡിയോ കാണാം

Sruthi April 23, 2018
deepika-ranbir

ബോളിവുഡിലെ പ്രണയ ജോഡികളായിരുന്നു രണ്‍ബീര്‍ കപൂറും ദീപിക പദുക്കോണും. എന്നാല്‍, രണ്‍ബീര്‍ കത്രീനയുമായി സൗഹൃദത്തിലായതോടെ ദീപിക വേര്‍പിരിഞ്ഞുവെന്നാണ് ഗോസിപ്പ് കോളത്തില്‍ നിറഞ്ഞത്.

പിന്നീട് ദീപിക രണ്‍വീര്‍ സിങുമായി അടുപ്പത്തിലാണെന്നാണ് കേട്ടത്.ranbir-kapoor-deepika-padukone

പിരിഞ്ഞതിനുശേഷം രണ്‍ബീര്‍ കപൂറും ദീപികയും ഒന്നിച്ച് ഒരു വേദിയിലും സിനിമയിലും പ്രത്യക്ഷപ്പെട്ടിട്ടില്ലായിരുന്നു. എന്നാല്‍, ഇതാ നീണ്ട ഇടവേളയ്ക്കുശേഷം ഇരുവരും ഒരു വേദിയില്‍ ഒന്നിച്ചു.ranbir-kapoor

എന്നാല്‍, അവിടെയും ക്യാമറക്കണ്ണുകള്‍ ഇരുവരുടെയും ഭാവങ്ങളും ചലനങ്ങളും ഒപ്പിയെടുത്തു. ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ ഷോയില്‍ പങ്കെടുക്കാനാണ് ദീപികയും റണ്‍ബീറും മൂന്ന് വര്‍ഷത്തിന് ശേഷം ഒരുമിച്ചെത്തിയത്.Deepika-Padukone

എന്നാല്‍, റണ്‍ബീറിന്റെ മുഖത്ത് സന്തോഷമൊന്നും കണ്ടില്ല. ദീപികയുടെ അവഗണനയാണ് അതിനു കാരണമെന്നാണ് പാപ്പരാസികള്‍ പറയുന്നത്. റണ്‍ബീറിനോട് സംസാരിക്കാനോ സൗഹൃദം പങ്കിടാനോ ദീപിക തയാറായില്ല. തന്നെ ഏല്‍പ്പിച്ച ജോലി ചെയ്യുക മാത്രമാണ് ഫാഷന്‍ ഷോയില്‍ ദീപിക ചെയ്തത്. loveഫോട്ടോഷൂട്ട് സമയത്ത് ദീപികയെ ചേര്‍ത്തുപിടിച്ച് പോസ് ചെയ്യാന്‍ ശ്രമിച്ച റണ്‍ബീറിന് നിരാശയാണ് ഉണ്ടായത്. ദീപിക റണ്‍ബീറിന്റെ അടുത്ത് നിന്ന് ഒഴിഞ്ഞു മാറി പോസ് ചെയ്യുകയായിരുന്നു.deepikaranbir

സ്ത്രീകളെ ബഹുമാനത്തോടെയാണ് ഞാന്‍ കാണുന്നത്, എന്റെ അമ്മ എന്നെ അങ്ങനെയാണ് പഠിപ്പിച്ചിരിക്കുന്നതെന്ന് റണ്‍ബീര്‍ വേദിയില്‍ പറഞ്ഞപ്പോള്‍ എല്ലാവരും കൈയടിച്ചു. ദീപിക മുഖത്തുനോക്കാതെ തലകുനിച്ചാണ് പലപ്പോഴും നിന്നത്. ranbir_katഎങ്കിലും അവസാനം അവര്‍ ഒന്നിച്ച് നിന്ന് ഫോട്ടോയെടുത്തു. പാപ്പരാസികള്‍ക്ക് ഇടംകൊടുക്കാതിരിക്കാന്‍ കൈപിടിച്ച് റാമ്പിലൂടെ നടന്നു.deepika-ranveer

ഷബാന ആസ്മിയുടെ എന്‍ജിഒ ആയ മിജ്വാന്‍ വെല്‍ഫെയര്‍ സൊസൈറ്റിയാണ് ഫാഷന്‍ വീക്ക് സംഘടിപ്പിച്ചത്. വഹീദ റഹ്മാന്‍, ആശ പരേഖ്, നന്ദിത ദാസ്, ജാവേദ് അക്തര്‍, ഹുമ ഖുറേഷി നഷ്റത് ബരൂച, യാമി ഗൗതം, മൗനി റോയ് തുടങ്ങിയ ഒട്ടനവധി ബി ടൗണ്‍ താരങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു.

Read more about:
EDITORS PICK