കുറ്റിക്കാട്ടില്‍ നവജാത ശിശുവിന്റെ മൃതദേഹം; കുഞ്ഞിനെ അമ്മ കൊന്ന ശേഷം ഉപേക്ഷിച്ചത്

Jaisha April 23, 2018

കൊല്ലം: പുത്തൂരില്‍ കുറ്റിക്കാട്ടില്‍ തെരുവുനായ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തിയ നവജാതശിശുവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. കുഞ്ഞിനെ കൊന്നശേഷം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചതാണെന്ന് പോലീസ് കണ്ടത്തിയിട്ടുണ്ട്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ അമ്പിളിയെ പോലീസ് അറസ്റ്റ് ചെയ്തു.

കുഞ്ഞ് ജനിച്ചയുടനെ കൊലപ്പെടുത്തി ഉപേക്ഷിക്കുകയായിരുന്നു. രണ്ടാമത്തെ കുഞ്ഞ് ഇപ്പോള്‍ വേണ്ടെന്ന തീരുമാനമാണ് യുവതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്.

ഞായറാഴ്ച രാവിലെയായിരുന്നു ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം നായ കടിച്ച് കീറിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് അന്വേഷണമാരംഭിക്കുകയായിരുന്നു. പ്രദേശത്തെ ഗര്‍ഭിണികളായിരുന്നവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

Tags:
Read more about:
EDITORS PICK